Saturday, May 4, 2024 3:15 pm

ഹൃദയമിടിപ്പ് തെറ്റുന്നതിന് 30 മിനിറ്റ് മുൻപ് മുന്നറിയിപ്പ് നൽകും ; എഐ മോഡൽ വികസിപ്പിച്ച് ​ഗവേഷകർ, സ്മാർട്ട് ഫോണിലും സ്മാർട്ട് വാച്ചിലും ഉപയോ​ഗിക്കാം

For full experience, Download our mobile application:
Get it on Google Play

ലക്സംബർഗ് : ക്രമരഹതിതമായ ഹൃദയമിടിപ്പ് മുപ്പതു മിനിറ്റ് മുന്‍പ് തന്നെ പ്രവചിക്കാന്‍ കഴിയുന്ന എഐ മോഡല്‍ വികസിപ്പിച്ചെടുത്ത് ലക്സംബർഗ് സര്‍വകലാശാലയിലെ ഗവേഷകര്‍. WARN (വാണിങ് ഓഫ് ഏട്രിയൽ ഫൈബ്രിലേഷൻ) എന്നാണ് ഇതിന് ഗവേഷകര്‍ നൽകിയിരിക്കുന്ന പേര്. സാധാരണ കാര്‍ഡിയാക് റിഥത്തില്‍ നിന്ന് ഏട്രിയല്‍ ഫൈബ്രിലേഷനിലേക്ക് ഹൃദയമിടിപ്പ് മാറുന്നത് ഇവയ്ക്ക് പ്രവചിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. ഇത് 80 ശതമാനം കൃത്യമാണെന്ന് പഠനത്തിലൂടെ തെളിഞ്ഞിട്ടുള്ളതാണെന്ന് ഗവേഷകര്‍ അറിയിച്ചു. മോഡല്‍ വികസിപ്പിക്കുന്നതിനായി ചൈനയിലെ വുഹാനിലെ ടോങ്ജി ഹോസ്പിറ്റലിലെ 350 രോഗികളില്‍ നിന്ന് ശേഖരിച്ച 24 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള റെക്കോര്‍ഡുകള്‍ ടീം പരീക്ഷിച്ചതായും ജേര്‍ണല്‍ പാറ്റേണ്‍സില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. മുന്‍പ് റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവ മുന്നറിയിപ്പ് നല്‍കുന്നത്.

ഏട്രിയല്‍ ഫൈബ്രിലേഷന്‍ അനുഭവപ്പെടുന്നതിന് 30 മിനിറ്റ് മുന്‍പ് ഇത്തരത്തില്‍ ഒരു മുന്നറിയിപ്പ് നല്‍കുന്ന ആദ്യത്തെ രീതിയാണിതെന്നും ഗവേഷകര്‍ അവകാശപ്പെടുന്നു. പല ലയറുകളിലൂടെ കടന്നു പോയതിന് ശേഷമാണ് എഐ മുന്നറിയപ്പ് നല്‍കുന്നത്. ആഴമേറിയ പഠനത്തിന് ഹൃദയമിടിപ്പ് ഡാറ്റ ഉപയോഗിച്ച് വ്യത്യസ്ത ഘട്ടങ്ങള്‍ മോഡലിനെ പരിശീലിപ്പിച്ചിട്ടുണ്ട്. ഇത് പരിശോധിച്ചാണ് രോഗികള്‍ക്ക് അപകടസാധ്യതയുണ്ടോ എന്ന് വിലയിരുത്തുക. കുറഞ്ഞ ചെലവില്‍ വികസിപ്പിക്കാവുന്നതിനാല്‍ വാണ്‍ നമ്മുക്ക് സ്മാര്‍ട്ട് ഫോണ്‍, സ്മാര്‍ട്ട് വാച്ച് എന്നിവയുമായി സംയോജിപ്പിക്കാവുന്നതാണ്. ഇവ രോഗികള്‍ ദിവസേന ഉപയോഗിക്കുന്നതിനാല്‍ ഫലങ്ങള്‍ തത്സമയം നിരീക്ഷിക്കാനും മുന്നറിയിപ്പു നല്‍കാനും സാധിക്കും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വീണ്ടും അന്വേഷണമെന്ന് ഉറപ്പ് : നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത്...

0
ഹൈദരാബാദ്: മകന്റെ മരണവുമായി ബന്ധപ്പെട്ട് തെലങ്കാന പൊലീസ് നല്‍കിയ റിപ്പോര്‍ട്ട് പുറത്തുവന്നതിനെത്തുടര്‍ന്ന്...

പുഞ്ചക്കൊയ്ത്ത് അവസാനഘട്ടമെത്തിയിട്ടും നെല്ലുസംഭരണം കാര്യക്ഷമമാക്കാതെ സപ്ലൈകോ

0
ചെങ്ങന്നൂർ : പുഞ്ചക്കൊയ്ത്ത് അവസാനഘട്ടമെത്തിയിട്ടും നെല്ലുസംഭരണം കാര്യക്ഷമമാക്കാതെ സപ്ലൈകോ. കർഷകർ ആവശ്യപ്പെടുന്ന...

വടകരയിൽ സിപിഎം വിദ്വേഷ പ്രചാരണം നടത്തി ; വ്യാജ വീഡിയോ ഇറക്കി ; 11...

0
തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിൽ 20 സീറ്റും നേടുമെന്ന ആത്മവിശ്വാസമുണ്ടെന്ന് കെപിസിസി...

അരളിപ്പൂവിന് തല്‍ക്കാലം വിലക്കില്ല ; റിപ്പോര്‍ട്ട് വന്നാല്‍ നടപടിയെടുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം

0
തിരുവനന്തപുരം : ക്ഷേത്രങ്ങളില്‍ അരളിപ്പൂവ് ഉപയോഗിക്കുന്നതിന് തല്‍ക്കാലം വിലക്കില്ലെന്ന് തിരുവിതാംകൂര്‍...