വീട്ടമ്മയുടെ താലിമാല കവര്‍ന്ന കേസിൽ റെയില്‍വേ ജീവനക്കാരനടക്കം രണ്ട് പേര്‍ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ഒറ്റപ്പാലം: ലക്കിടി മുളഞ്ഞൂരില്‍ ബൈക്കിൽ എത്തി വീട്ടമ്മയുടെ സ്വര്‍ണ താലിമാല കവര്‍ന്ന റെയില്‍വേ ജീവനക്കാരനടക്കം രണ്ട് പേര്‍ അറസ്റ്റിൽ. റെയില്‍വേ ജീവനക്കാരനായ കയറംപാറ ആലിക്കല്‍ വീട്ടില്‍ അശോക് കുമാര്‍(40), മീറ്റ്‌ന എസ്.ആര്‍.കെ നഗര്‍ ചമ്പക്കര വീട്ടില്‍ പ്രശാന്ത്(40) എന്നിവരെയാണ് ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്.മുളഞ്ഞൂര്‍ മന്നത്ത് കാവ് പറമ്പില്‍ ശേഖരന്റെ ഭാര്യ രമയുടെ രണ്ടേകാല്‍ പവന്‍ തൂക്കം വരുന്ന സ്വര്‍ണമാലയാണ് ബൈക്കിലെത്തിയ ഇവര്‍ പിടിച്ചു പറിച്ചത്. അറസ്റ്റിലായ അശോക് കുമാര്‍ വല്ലപ്പുഴ റെയില്‍വേ ഗേറ്റിലെ ഗേറ്റ് കീപ്പറാണ്.ഏപ്രില്‍ 18 ന് ഉച്ചക്ക് 12 മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

പാട്ടത്തിനെടുത്ത് കൃഷി നടത്തുന്ന വാഴ തോട്ടം നനക്കുന്നതിനായി രമ പോകുന്നതിനിടയില്‍ ബൈക്കിലെത്തിയ അശോക് കുമാറും പ്രശാന്തും വഴി ചോദിക്കാനെന്ന വ്യാജേന അടുത്തെത്തുകയായിരുന്നു.തുടര്‍ന്ന് പിന്നിലിരുന്ന അശോക് കുമാര്‍ മാല പിടിച്ചു പറിക്കുകയായിരുന്നു. രമ ഒറ്റപ്പാലം പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സി.സി.ടി.വി നിരീക്ഷണ ദൃശ്യങ്ങളും പ്രതികള്‍ ഉപയോഗിച്ച സ്‌കൂട്ടറും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും അറസ്റ്റിലായത്. സ്‌കൂട്ടര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും സ്‌കൂള്‍പഠന കാലം മുതലുള്ള സുഹൃത്തുക്കളാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...