മഴ ലഭിക്കാതെ കർണാടക വനം പ്രദേശങ്ങൾ ; മരങ്ങൾ കരിഞ്ഞുണങ്ങി തുടങ്ങി

For full experience, Download our mobile application:
Get it on Google Play

പുൽപള്ളി : വയനാട് അതിർത്തിയിൽ ആശ്വാസമഴ ലഭിച്ചപ്പോഴും തുള്ളിമഴ ലഭിക്കാതെ കർണാടക വനപ്രദേശം. വെള്ളവും പച്ചപ്പുമില്ലാതെ വറുതിയിലാണ് ബന്ദിപ്പൂർ കടുവ സങ്കേതം. വനത്തിലെ മൃഗങ്ങൾ സുരക്ഷിത കേന്ദ്രങ്ങൾ തേടി അലയുന്നു. ചെറിയൊരു തീപ്പൊരി വീണാൽ കാട് പൂർണമായി കത്തുമെന്ന അവസ്ഥ. ഇമചിമ്മാതെയാണിവിടെ കാട്ടുതീ പ്രതിരോധം. രാവിലെ ആരംഭിക്കുന്ന കാവൽ രാത്രിയും തുടരുന്നു. ഫയർ എൻജിനുകളും ജലസംഭണികളുമായി കാട്ടുതീ പ്രതിരോധത്തിൽ മുഴുവൻ വനപാലകരും പങ്കാളികളാണ്. ബേഗൂർ, മദ്ദൂർ, എടയാള റേഞ്ചുകളിൽ തീരെ മഴ പെയ്തില്ല. കേരള അതിർത്തിയോടു ചേർന്ന ഗുണ്ടറയിൽ ഒരു മഴ പെയ്തു. തൊട്ടടുത്ത നാഗർഹൊള കടുവ സങ്കേതത്തിലും നല്ല മഴ ലഭിച്ചു. കഴിഞ്ഞ വർഷം മാർച്ച് അവസാനത്തോടെ വനപ്രദേശത്താകെ മഴ പെയ്തിരുന്നതിനാൽ കാട് കത്താതെ സംരക്ഷിക്കാനായിരുന്നു. ഗോപാലസ്വാമി കുന്നുകളിൽ കുറെ ഭാഗത്തു മാത്രമാണ് ചെറിയ തീപിടിത്തമുണ്ടായത്. കാട്ടുതീ പ്രതിരോധത്തിന് കൂടുതൽ വാച്ചർമാരെ നിയോഗിച്ചിട്ടുണ്ട്. തുടർച്ചയായ കാട്ടുതീ പ്രതിരോധം ജീവനക്കാരെയും തളർത്തി.

രാത്രിയും പകലും പട്രോളിങ്ങിന് പ്രത്യേക സംഘമുണ്ട്. ബേഗൂരിലുൾപ്പെടെ ഉയർന്ന ഭാഗത്ത് കാവൽ ഗോപുരങ്ങളിൽ 24 മണിക്കൂറും ആളുണ്ട്. അതിർത്തിവനത്തിലെ കാട്ടുതീ പ്രതിരോധത്തിന് കൂട്ടായ ശ്രമങ്ങൾ നടത്താൻ അടുത്തിടെ ബന്ദിപ്പൂരിൽ ചേർന്ന 3 സംസ്ഥാനങ്ങളിലെയും വനം ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചിരുന്നു. കാട്ടുതീ സംബന്ധിച്ച വിവരങ്ങൾ കൈമാറാനും തീയണയ്ക്കാനും പരസ്പരം സഹായിക്കാനും ധാരണയായി. കൊടുംചൂടിൽ ധാരാളം വന്യമൃഗങ്ങൾ വയനാടൻ കാടുകളിലെത്തിയിട്ടുണ്ട്. മഴ പെയ്തതോടെ ഇവിടെ ചൂട് കുറഞ്ഞു. കബനിയാണ് വെള്ളത്തിനുള്ള ആശ്രയം. കന്നാരംപുഴ വറ്റിയതോടെ മൃഗങ്ങൾ ആഹാരം തേടി കൃഷിയിടങ്ങളിലെത്തുന്നതും പതിവാണ്. കബനിയുടെ തീരത്ത് കഴിഞ്ഞ ദിവസങ്ങളിൽ ആനയിറങ്ങി കൃഷിനാശമുണ്ടാക്കി. കബനിയിൽ വെള്ളംകുടിക്കാനെത്തുന്ന ആനകൾ പച്ചപ്പ് കണ്ട് നേരെ കൃഷിയിടങ്ങളിലേക്ക് നീങ്ങുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...