Saturday, May 25, 2024 6:06 pm

വലിയ വിജയമാണ് കേരളത്തിൽ ഇടതുപക്ഷത്തിന് ജനങ്ങൾ സമ്മാനിക്കുക : കെകെ ശൈലജ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് :  വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെകെ ശൈലജ മട്ടന്നൂർ പഴശി വെസ്റ്റ് യുപി സ്കൂളിലെ അറുപത്തിഒന്നാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. കേരളത്തിൽ ഇടതുപക്ഷത്തിന് ജനങ്ങൾ സമ്മാനിക്കുക വലിയ വിജയമായിരിക്കുമെന്ന് വോട്ടിട്ട ശേഷം കെകെ ശൈലജ ഫെയ്സ്ബുക്കിൽ കുറിച്ചു. കേരളത്തിലെ ഇടതുപക്ഷ സർക്കാരിൻ്റെ ജനപക്ഷ വികസന പ്രവർത്തനങ്ങളും കേന്ദ്രസർക്കാറിന് കേരളത്തോടുള്ള അവഗണനയും തിരിച്ചറിഞ്ഞ് ജനങ്ങൾ ഇടതുപക്ഷത്തിനായി വോട്ട് രേഖപ്പെടുത്തുമെന്നും അവർ വ്യക്തമാക്കി.

കെ കെ ശൈലജ ഫേസ്ബുക്കിൽ കുറിച്ചത്
മട്ടന്നൂർ പഴശി വെസ്റ്റ് യുപി സ്കൂളിലെ അറുപത്തിഒന്നാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി. വലിയ വിജയമാണ് കേരളത്തിൽ ഇടതുപക്ഷത്തിന് ജനങ്ങൾ സമ്മാനിക്കുക. കേരളത്തിലെ ഇടതുപക്ഷ സർക്കാരിൻ്റെ ജനപക്ഷ വികസന പ്രവർത്തനങ്ങളും കേന്ദ്രസർക്കാറിന് കേരളത്തോടുള്ള അവഗണനയും തിരിച്ചറിഞ്ഞ് ജനങ്ങൾ ഇടതുപക്ഷത്തിനായി വോട്ട് രേഖപ്പെടുത്തും. ഇന്ത്യയെ വീണ്ടെടുക്കുവാനുള്ള തിരഞ്ഞെടുപ്പാണ് ഇതെന്ന് നീണ്ടും ഓർമ്മിപ്പിച്ചുകൊണ്ടായിരുന്നു വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ആണെങ്കിലും ഷാഫി പറമ്പിലിന്റെ വോട്ട് പാലക്കാടാണ്. രാവിലെ പാലക്കാടെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് അദ്ദേഹം വടകരയിലെത്തിയത്. ഇവിഎമ്മിൽ മൂന്നാമനെങ്കിലും നിങ്ങളുടെ മനസ്സിൽ ഒന്നാമതാണെന്നാണ് വിശ്വാസമെന്നും അദ്ദേഹം ഫെയ്സ് ബുക്കിൽ കുറിച്ചു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഭക്ഷ്യസുരക്ഷാ ലൈസന്‍സ് : മേയ് 31 ന് മുന്‍പായി ആനുവല്‍ റിട്ടേണ്‍ ഫയല്‍ ചെയ്യണം

0
പത്തനംതിട്ട : ഭക്ഷണ നിര്‍മാണവുമായി ബന്ധപ്പെട്ട് എഫ് എസ് എസ് എ...

മേലുകര – റാന്നി റോഡില്‍ നിര്‍മിച്ച താത്കാലിക പാതയില്‍ ഗതാഗതം നിരോധിച്ചു

0
പത്തനംതിട്ട : മേലുകര - റാന്നി റോഡില്‍ സ്ഥിതി ചെയ്യുന്ന പുതമണ്‍...

പോത്ത്പാറയിലും പരിസര പ്രദേശങ്ങളിലും പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത് നിരവധി തവണ

0
കോന്നി : കഴിഞ്ഞ മൂന്ന് വർഷങ്ങളായി തുടർച്ചയായി പല തവണ പുലിയുടെ...

സംസ്‌കൃത സർവ്വകലാശാലയിൽ ദേശീയ സെമിനാർ സംഘടിപ്പിച്ചു

0
കാലടി : ശങ്കരാചാര്യ സംസ്കൃത സർവകലാശാല വേദാന്ത വിഭാഗത്തിൽ നിന്നും വിരമിക്കുന്ന...