Monday, June 17, 2024 5:48 am

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

പ്രീമെട്രിക് ഹോസ്റ്റല്‍ പ്രവേശനം
പത്തനംതിട്ട കല്ലറകടവില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് 2024-25 അധ്യയനവര്‍ഷം അഞ്ചു മുതല്‍ 10 വരെയുള്ള ക്ലാസുകളിലേക്ക് കുട്ടികള്‍ക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. പട്ടികജാതിവിഭാഗം, പട്ടികവര്‍ഗവിഭാഗം, പിന്നോക്കവിഭാഗം, ജനറല്‍വിഭാഗം എന്നിവയിലേക്കാണ് പ്രവേശനം. എല്ലാ ആധുനിക, അടിസ്ഥാന സൗകര്യങ്ങളോടും കൂടിയ ഹോസ്റ്റലില്‍ കുട്ടികളുടെ പഠനനിലവാരം ഉയര്‍ത്തുന്നതിനായി എല്ലാ വിഷയങ്ങള്‍ക്കും പ്രത്യേക അധ്യാപകരുടെ സേവനം ഉണ്ട്. എല്ലാ ദിവസവും ട്യൂഷന്‍ സംവിധാനവും ലൈബ്രറി സേവനവും രാത്രികാലപഠനത്തിനും സംരക്ഷണത്തിനുമായി റസിഡന്റ് ട്യൂട്ടറുടെ സേവനവും ലഭിക്കും. ശാരീരിക-ആരോഗ്യ സംരക്ഷണത്തിനുള്ള കായിക ഉപകരണങ്ങളും മാനസിക ആരോഗ്യ സംരക്ഷണത്തിനുള്ള കൗണ്‍സിലിങ്ങും ലഭിക്കും. യൂണിഫോം, ഭക്ഷണം, വൈദ്യപരിശോധന എന്നിവ ലഭിക്കും. പോക്കറ്റ്മണി, സ്റ്റേഷനറി സാധനങ്ങള്‍, യാത്രക്കൂലി മുതലായവക്ക് മാസംതോറും നിശ്ചിത തുക അനുവദിക്കും. ഫോണ്‍-9544788310, 8547630042.

ഓംബുഡ്സ്മാന്‍ സിറ്റിംഗ്
വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് ഹാളില്‍ മേയ് ഏഴിന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ മഹാത്മാഗാന്ധി എന്‍.ആര്‍.ഇ.ജി.എസ് ആന്റ് പി എം എ വൈ ഓംബുഡ്സ്മാന്‍ ക്യാമ്പ് സിറ്റിംഗ് നടത്തും. തൊഴിലുറപ്പ് പദ്ധതി, പ്രധാന്‍ മന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) എന്നീ പദ്ധതികളുടെ പരാതികള്‍ സ്വീകരിക്കുമെന്ന് ഓംബുഡ്സ്മാന്‍ സി. രാധാകൃഷ്ണകുറുപ്പ് അറിയിച്ചു. ഫോണ്‍ : 9447556949.

ഡിജിറ്റല്‍ സര്‍വെ – അത്തിക്കയം വില്ലേജ് വിജ്ഞാപനം
റാന്നി താലൂക്കില്‍ അത്തിക്കയം വില്ലേജില്‍ ഉള്‍പ്പെട്ടുവരുന്ന എല്ലാ വസ്തു ഉടമസ്ഥരുടേയും ഭൂമിയുടെ അതിര്‍ത്തി തിട്ടപ്പെടുത്തുകയും പേര്, വിസ്തീര്‍ണം എന്നിവ തീരുമാനിക്കുകയും ചെയ്തിട്ടുള്ള ഡിജിറ്റല്‍ സര്‍വെ റിക്കാര്‍ഡുകള്‍ ഓണ്‍ലൈനായി എന്റെ ഭൂമി പോര്‍ട്ടലിലും (https://entebhoomi.kerala.gov.in) നാറാണംമുഴി ഗ്രാമപഞ്ചായത്ത് പഞ്ചായത്ത്ഹാളിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ബന്ധപ്പെട്ട വസ്തു ഉടമസ്ഥര്‍ക്ക് ഈ റിക്കാര്‍ഡുകള്‍ അതിന് ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥന്റെ സഹായത്തോടെ ഓഫീസ് പ്രവര്‍ത്തി ദിവസങ്ങളില്‍ പരിശോധിക്കാവുന്നതും അതിന്‍മേലുള്ള അപ്പീല്‍ പരാതികള്‍ നിശ്ചിത സമയത്തിനകം പത്തനംതിട്ട റീസര്‍വെ നം 1 സൂപ്രണ്ടിന് നിശ്ചിത ഫോറത്തില്‍ സമര്‍പ്പിക്കാവുന്നതുമാണ്. റിക്കാര്‍ഡുകള്‍ പരിശോധിച്ച് അപ്പീല്‍ സമര്‍പ്പിക്കാത്തപക്ഷം ഡിജിറ്റല്‍ സര്‍വെ റിക്കാര്‍ഡുകളില്‍ രേഖപ്പെടുത്തിയിരിക്കുന്ന വസ്തു ഉടമസ്ഥരുടെ പേര്, ഭൂമിയുടെ അതിര്, വിസ്തീര്‍ണ്ണം എന്നിവ അന്തിമമായി പരിഗണിച്ച് സര്‍വെ അതിരടയാള നിയമം പതിമൂന്നാം വകുപ്പ് അനുസരിച്ചുള്ള അന്തിമ നോട്ടിഫിക്കേഷന്‍ പരസ്യപ്പെടുത്തും.

ടെന്‍ഡര്‍
കൃഷി വകുപ്പിന്റെ വിവിധ ഫാമുകളില്‍ ഉല്‍പ്പാദിപ്പിച്ച തെങ്ങിന്‍ തൈകള്‍, വിത്ത്, തേങ്ങ, വളങ്ങള്‍, മറ്റു നടീല്‍ വസ്തുക്കള്‍ എന്നിവ പത്തനംതിട്ട ജില്ലയിലെ കൃഷിഭവനുകളിലും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ നിര്‍ദ്ദേശിക്കുന്ന മറ്റുസ്ഥലങ്ങളിലും എത്തിച്ചു നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. മേയ് 13 ന് പകല്‍ 12 വരെ പത്തനംതിട്ട പ്രിന്‍സിപ്പല്‍ കൃഷിഓഫീസില്‍ ടെന്‍ഡര്‍ സ്വീകരിക്കും.

കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
മല്ലപ്പള്ളി കെല്‍ട്രോണില്‍ സര്‍ക്കാര്‍ അംഗീകൃത കോഴ്സുകളായ ഡിസിഎ , പിജിഡിസിഎ , ഡാറ്റാ എന്‍ട്രി, ടാലി വിത്ത് ജിഎസ്ടി , ലോജിസ്റ്റിക്‌സ് സപ്ലൈ ചെയിന്‍ മാനേജ്മന്റ്, തൊഴിലധിഷ്ഠിത കോഴ്സുകളായ ഓട്ടോകാഡ്, പൈത്തണ്‍ പ്രോഗ്രാമിങ്, ഫോറിന്‍ അക്കൗണ്ടിംഗ് തുടങ്ങിയവയിലേക്കുള്ള സ്പോട്ട് അഡ്മിഷന്‍ ആരംഭിച്ചു. അവസാന തീയതി മെയ് 31. ഫോണ്‍ : 0469 -2961525 , 8281905525.

ഗ്രോത്ത് പള്‍സ് പരിശീലനം
വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് ആയ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് (കീഡ് ) പുതിയ സംരംഭം തുടങ്ങാന്‍ താത്പര്യപ്പെടുന്ന സംരംഭകര്‍ക്കായി അഞ്ച് ദിവസത്തെ ഗ്രോത്ത് പള്‍സ് സംഘടിപ്പിക്കുന്നു. മേയ് 14 മുതല്‍ 18 വരെ കളമശേരി കീഡ് ക്യാമ്പസിലാണ് പരിശീലനം. കോഴ്‌സ് ഫീ, സര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം, ജിഎസ്ടി ഉള്‍പ്പെടെ 3540 രൂപയും താമസം ഇല്ലാതെ 1500 രൂപയുമാണ് പരിശീലനത്തിന്റെ ഫീസ്. താല്പര്യമുള്ളവര്‍ മേയ് 10നു മുന്‍പായി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0484 2532890/2550322/9188922800.

മോണ്ടിസോറി പരിശീലനം
കേന്ദ്രസര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ മേയില്‍ ആരംഭിക്കുന്ന രണ്ടു വര്‍ഷം , ഒരു വര്‍ഷം , ആറു മാസം ദൈര്‍ഘ്യമുള്ള മോണ്ടിസോറി, പ്രീ – പ്രൈമറി, നഴ്സറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സുകള്‍ക്ക് ഡിഗ്രി/പ്ലസ് ടു/എസ്എസ്എല്‍സി യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 7994449314.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സംസ്ഥാനത്തെ ആദ്യ മില്‍മ മിലി മാര്‍ട്ട് പഴവങ്ങാടിയില്‍ തുടക്കമായി

0
തിരുവനന്തപുരം: മില്‍മ തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോല്‍പാദക യൂണിയന്‍റെ (ടിആര്‍സിഎംപിയു) വിപണന...

ചില മാധ്യമപ്രവർത്തകർ അഴിമതിക്കാരെ പ്രോത്സാഹിപ്പിക്കുന്നു ; ജി.സുധാകരൻ

0
ആലപ്പുഴ: മാദ്ധ്യമ പ്രവർത്തകരിൽ ഒരു വിഭാഗം അഴിമതിക്കാരെയും ക്രിമിനലുകളെയും പ്രോത്സാഹിപ്പിക്കുന്നതായി മുൻ...

ലോക്‌സഭാ തിരഞ്ഞെടുപ്പ് പരാജയം ; ഒടുവിൽ സി.പി.എമ്മിലെ അതൃപ്തി പുറത്തേക്ക്‌

0
തിരുവനന്തപുരം: തിരഞ്ഞെടുപ്പിലെ തോൽവിയുടെ ചൂട് സർക്കാരിലേക്കും മുഖ്യമന്ത്രിയിലേക്കും എത്താതിരിക്കാനുള്ള കരുതലിനിടെ സി.പി.എമ്മിനുള്ളിൽ...

ട്രോളിംഗ് നിരോധനം ; സംസ്ഥാനത്ത് മത്സ്യവില കുതിച്ചുയരുന്നു, അടുക്കളയിൽ ഔട്ടായി മീൻകറി

0
കോട്ടയം: ട്രോളിംഗ് നിരോധനം ആരംഭിച്ചതോടെ മത്സ്യവിലയിൽ വൻകുതിപ്പ്. മത്തി 360,കാളാഞ്ചി 700, മോത 1050,...