അനധികൃത പാർക്കിങ് ; ചുങ്കപ്പാറ – പൊന്തൻപുഴ റോഡിൽ ഗതാഗതക്കുരുക്ക്

For full experience, Download our mobile application:
Get it on Google Play

ചുങ്കപ്പാറ : റോഡിൻ്റെ വശങ്ങളിലെ അനധികൃത പാർക്കിങ് കാരണം ചുങ്കപ്പാറ – പൊന്തൻപുഴ റോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. ജംങ്ഷൻ മുതൽ പഴയ തീയേറ്റർ പടി വരെ റോഡിൻ്റെ ഇരുവശങ്ങളിലും വാഹനങ്ങൾ അലക്ഷ്യമായി പാർക്ക് ചെയ്യുന്നതാണ് ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നതിന് പ്രധാന കാരണം. എപ്പോഴും തിരക്കേറിയ റോഡുകൂടിയാണിത്. നിരവധി ബാങ്കുകൾ, എ.ടി.എം, വർക്ക്ഷോപ്പ്, ഹോസ്പിറ്റൽ, മറ്റ് തിരക്കേറിയ വ്യാപാര സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്ന റോഡിൽ വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവർ വാഹനം പാർക്ക് ചെയ്യുന്നതിന് സ്ഥലമില്ലാത്തതിനാൽ റോഡിൻ്റെ വശങ്ങളിലാണ് പാർക്ക് ചെയ്യുന്നത്. ഇരുദിശയിൽ നിന്നും വലിയ വാഹനങ്ങൾ വന്നാൽ കടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണ് മിക്കപ്പോഴും.

വാഹനം പാർക്ക് ചെയ്തവർ തിരികെ വന്ന് വാഹനം മാറ്റുന്നതുവരെ കാത്തുകിടക്കേണ്ട ഗതികേടിലാണ് മറ്റുള്ളവര്‍. ഇത് ജംങ്ഷനിലെ മറ്റ് റോഡുകളിലും വാഹന ഗതാഗതത്തിന് തടസ്സം ഉണ്ടാകുന്നു. വ്യാപാരികൾക്കും കാൽ നടയാത്രക്കാർക്കും ദുരിതമായിരിക്കുകയാണ് പ്രശ്നം. ചുങ്കപ്പാറ – പൊന്തൻപുഴ റോഡിലെ ഗതാഗതക്കുരുക്കിന് പരിഹാരമുണ്ടാകണമെന്ന ആവശ്യം ശക്തമാണെങ്കിലും നടപടിയില്ല. റോഡിൻ്റെ വീതി കുറവും റോഡിലേക്ക് ഇറങ്ങി നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റും റോഡ് കൈയ്യേറിയുള്ള അനധികൃത നിർമാണവുമാണ് വാഹന ഗതാഗതത്തിന് തടസ്സമാകുന്നതെന്നാണ് നാട്ടുകാരുടെ പരാതി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണം : ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് സ്പെഷ്യൽ ട്രെയിൻ ; ബുക്കിങ് ആരംഭിച്ചു

0
തിരുവനന്തപുരം: ഓണം പ്രമാണിച്ച് ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്കും തിരിച്ചും സ്പെഷ്യൽ ട്രെയിൻ...

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് 1...

എറണാകുളത്ത് പതിനാലുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

0
എറണാകുളം: എറണാകുളത്ത് പതിനാലുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെടുമ്പാശ്ശേരി കുന്നുകര സ്വദേശി...

അക്രെഡിറ്റഡ് ടൂർ ഓപ്പറേറ്റർമാർ ഒന്നിക്കുന്നു ; KATOയ്ക്ക് തുടക്കം ; നഹാസ് പത്തനംതിട്ട പ്രസിഡന്റ്

0
തിരുവനന്തപുരം :കേരളത്തിലെ അക്രെഡിറ്റഡ് ടൂർ ഓപ്പറേറ്റർമാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും ടൂറിസം...