അക്രെഡിറ്റഡ് ടൂർ ഓപ്പറേറ്റർമാർ ഒന്നിക്കുന്നു ; KATOയ്ക്ക് തുടക്കം ; നഹാസ് പത്തനംതിട്ട പ്രസിഡന്റ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :കേരളത്തിലെ അക്രെഡിറ്റഡ് ടൂർ ഓപ്പറേറ്റർമാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും ടൂറിസം മേഖലയിലെ പ്രവർത്തനങ്ങൾ കൂടുതൽ ഏകോപിപ്പിക്കുന്നതിനുമായി KERALA ACCREDITED TOUR OPERATORS (KATO) എന്ന സംഘടനയ്ക്ക് തുടക്കമായി. തിരുവനന്തപുരത്ത് നടന്ന സംഘടനാ രൂപീകരണ യോഗത്തില്‍ KATO പ്രസിഡന്‍റ് നഹാസ് പത്തനംതിട്ട അധ്യക്ഷത വഹിച്ചു. അക്രെഡിറ്റഡ് ടൂർ ഓപ്പറേറ്റർമാർ നേരിടുന്ന പ്രശ്നങ്ങൾ സർക്കാരിന്‍റെ ശ്രദ്ധയിൽപ്പെടുത്തുന്നതിനും ടൂറിസം മേഖലയുമായി ബന്ധപ്പെട്ട നയരൂപീകരണത്തിൽ പങ്കാളികളാകുന്നതിനും സംഘടന രൂപീകരിക്കണമെന്ന് യോഗം തീരുമാനിച്ചു. സൊസൈറ്റീസ് രജിസ്ട്രേഷൻ ആക്ട് പ്രകാരം KATO രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിക്കാനും യോഗം തീരുമാനിച്ചു. രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാകുന്നതുവരെ നഹാസ് പത്തനംതിട്ടയെ പ്രസിഡണ്ടായി ചുമതലപ്പെടുത്തി.

സംഘടനയുടെ ബൈലോസ് തയ്യാറാക്കുന്നതിനും ആവശ്യമായ രേഖകൾ ശേഖരിക്കുന്നതിനുമായി പ്രത്യേക കമ്മിറ്റിയെയും നിയോഗിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നുമുള്ള അക്രെഡിറ്റഡ് ടൂർ ഓപ്പറേറ്റർമാരെ ഉൾപ്പെടുത്തി അടുത്ത മാസം സംസ്ഥാനതല ജനറൽ ബോഡി യോഗം ചേരാനും തീരുമാനിച്ചു. ടൂറിസം മേഖലയിലെ അനധികൃതവും നിലവാരമില്ലാത്തതുമായ പ്രവർത്തനങ്ങൾ നിയന്ത്രിക്കുക, അക്രെഡിറ്റഡ് ടൂർ ഓപ്പറേറ്റർമാരുടെ അവകാശങ്ങൾ സംരക്ഷിക്കുക, ടൂറിസം വകുപ്പുമായി ഏകോപിച്ച് പ്രവർത്തിക്കുക, അംഗങ്ങൾക്ക് പരിശീലനവും പിന്തുണയും നൽകുക, ഉത്തരവാദിത്ത ടൂറിസം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് KATOയുടെ പ്രധാന ലക്ഷ്യങ്ങൾ. സംഘടനയുടെ രൂപീകരണത്തിന് ശേഷം നഹാസ് പത്തനംതിട്ടയുടെ നേതൃത്വത്തിൽ ടൂറിസം വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിന് നിവേദനം നൽകി.

എക്സൈസ് വകുപ്പ് മന്ത്രി എം.ലിജു, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ എന്നിവരുടെ സാന്നിധ്യത്തിൽ അക്രെഡിറ്റഡ് ടൂർ ഓപ്പറേറ്റർമാർ നേരിടുന്ന വിവിധ പ്രശ്നങ്ങളും ടൂറിസം മേഖലയിലെ ആവശ്യങ്ങളും മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. കേരളത്തെ ആഗോള ടൂറിസം ഭൂപടത്തിൽ കൂടുതൽ ശക്തമായ സ്ഥാനത്തേക്ക് ഉയർത്തുന്നതിനായി സർക്കാരിനൊപ്പം ചേർന്ന് പ്രവർത്തിക്കുകയാണ് KATO യുടെ ലക്ഷ്യമെന്ന് പ്രസിഡന്‍റ് നഹാസ് പത്തനംതിട്ട പറഞ്ഞു. അക്രെഡിറ്റഡ് ടൂർ ഓപ്പറേറ്റർമാരുടെ സേവന നിലവാരം ഉയർത്തുന്നതിനും ടൂറിസം മേഖലയുടെ സുസ്ഥിര വളർച്ചയ്ക്കുമായി സംഘടന സജീവമായി ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കി. നിദാൽ (ഫോക്സി ഹോളിഡേയ്‌സ്), രാജേഷ്(യാത്ര ഹോളിഡേയ്‌സ്), സക്കീർ ഹുസൈൻ (സായാഹ കേരള ഹോളിഡേയ്‌സ്), അഷ്‌റഫ് (ആസ്റ്റൺ ട്രിപ്സ് ആൻഡ് ഡെസ്റ്റിനേഷൻ മാനേജ്മെന്‍റ്), ഫജ്ർ (ലെജൻഡ് ഹോളിഡേയ്‌സ്), യാസിർ അലി, രമ്യ തുടങ്ങിയവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിൻകീഴിലെ കയ്യാങ്കളി : റിപ്പോർട്ട് സമർപ്പിച്ചു, നടപടി കെപിസിസി അധ്യക്ഷൻ അറിയിക്കും ; എം.എം....

0
തിരുവനന്തപുരം : ചിറയിൻകീഴിലെ കയ്യാങ്കളിയിൽ റിപ്പോർട്ട് സമർപ്പിച്ചു. കെപിസിസി അധ്യക്ഷനാണ് നടപടി...

ഹവാലപണം വിദേശത്തേക്ക് കടത്തിയതിന് ചാറ്റുകൾ തെളിവ് ; ഇഡി റിപ്പോർട്ടിൽ മുഹമ്മദ് റിയാസിനെതിരെ ആരോപണം

0
തിരുവനന്തപുരം : സിഎംആർഎൽ എക്സാലോജിക് കേസിൽ മുൻമന്ത്രി മുഹമ്മദ് റിയാസിനും സുഹൃത്തുക്കൾക്കും...

ചൂടിനൊപ്പം കൊതുകുജന്യരോഗങ്ങളും കൂടുന്നു ; ജാഗ്രതാ നിർദേശവുമായി ലോകാരോഗ്യസംഘടന

0
ഡൽഹി : അന്തരീക്ഷത്തിൽ ചൂടുകൂടുന്നതിന് അനുസരിച്ച് രോഗങ്ങളുടെ നിരക്കും വർധിക്കുന്നുവെന്നാണ് കണക്കുകൾ...

സൈബർ ആക്രമണത്തെ അതിരൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി

0
കൊച്ചി: സമൂഹ മാധ്യമങ്ങളിലൂടെയുള്ള സൈബർ ആക്രമണങ്ങൾക്കെതിരെ രൂക്ഷമായ വിമർശനവുമായി മുഖ്യമന്ത്രി വി.ഡി....