Friday, June 21, 2024 11:33 am

അത്തനേഷ്യസ് മെത്രാപ്പോലീത്താ ദൈവികതയെ മനുഷ്യത്വവുമായി ബന്ധിപ്പിച്ച ആത്മീയ ആചാര്യൻ ; വി.ഡി.സതീശൻ

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : അത്തനേഷ്യസ് മെത്രാപ്പോലീത്താ ദൈവികതയെ മനുഷ്യ സ്നേഹപരമായ പ്രവർത്തനങ്ങളുമായി ബന്ധിപ്പിച്ച ആത്മീയ ആചാര്യനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. കാലം ചെയ്ത മെത്രാപ്പോലീത്തയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിലീവേഴ്സ് ചർച്ചിനെ ആഗോള തലത്തിൽ വളർത്തി വലുതാക്കിയ ഇടയശ്രേഷ്ഠൻ മനുഷ്യനേയും പ്രകൃതിയേയും ഒരുപോലെ പരിപാലിച്ച് ദൈവ സ്നേഹം ഭൂമിയിൽ പകർന്ന് നല്കിയതായും വി.ഡി.സതീശൻ അനുശോചന പ്രസംഗത്തിൽ പറഞ്ഞു. മെത്രാപ്പോലീത്താടെ വേർപാട് ബിലീവേഴ്സ് ചർച്ചിനും മറ്റ് സമൂഹങ്ങൾക്കും നികത്താനാകാത്ത നഷ്ടമാണെന്ന് പ്രതിപക്ഷ നേതാവ് അനുസ്മരിച്ചു.

ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ.വർഗീസ് മാമ്മൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ, കോൺഗ്രസ് നേതാക്കളായ ജോർജ്ജ് മാമ്മൻ കൊണ്ടുർ, സാമുവൽ കിഴക്കുപുറം, എ.സുരേഷ് കുമാർ, കെ.ജയവർമ്മ, റെജി തോമസ്, റോജി പോൾ ഡാനിയേൽ, രാജേഷ് ചാത്തങ്കേരി, ഈപ്പൻ കുര്യൻ, ആർ.ജയകുമാർ, ജേക്കബ് ഇമ്മാനുവേൽ എന്നിവരും പ്രതിപക്ഷ നേതാവിനോടൊപ്പം ഉണ്ടായിരുന്നു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പാഠ്യപദ്ധതികളിൽ യോഗ ഉൾപ്പെടുത്തണം ; വീണ്ടും വ്യത്യസ്ഥ ആശയങ്ങളുമായി കെ. സുരേന്ദ്രൻ

0
പാലക്കാട്: യോഗ അഭ്യസിക്കുന്നതിന്റെ പ്രാധാന്യം വ്യക്തമാക്കി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ....

മക്കപ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്‍റെ പുതിയ കെട്ടിട നിർമ്മാണത്തിനുള്ള തടസങ്ങൾ നീങ്ങി

0
റാന്നി : മരങ്ങൾ മുറിച്ചുമാറ്റാൻ തുടങ്ങിയതോടെ പഴവങ്ങാടി പഞ്ചായത്തിലെ മക്കപ്പുഴ പ്രാഥമികാരോഗ്യ...

സംവിധായകൻ വേണുഗോപൻ രാമാട്ട് അന്തരിച്ചു

0
ആലപ്പുഴ: മലയാള ചലച്ചിത്ര സംവിധായകന്‍ വേണുഗോപൻ രാമാട്ട് അന്തരിച്ചു. അറുപത്തി ഏഴ്...

ഒ.ആര്‍ കേളുവിന് ദേവസ്വം വകുപ്പ് നല്‍കാത്തത് സവര്‍ണ്ണരെ പ്രീണിപ്പിക്കാൻ ; ആരോപണവുമായി എം ഗീതാനന്ദൻ

0
കോഴിക്കോട്: ഒ.ആര്‍ കേളുവിന് ദേവസ്വം വകുപ്പ് നല്‍കാത്തതിനെതിരെ പ്രതിഷേധവുമായി ആദിവാസി ഗോത്ര...