അത്തനേഷ്യസ് മെത്രാപ്പോലീത്താ ദൈവികതയെ മനുഷ്യത്വവുമായി ബന്ധിപ്പിച്ച ആത്മീയ ആചാര്യൻ ; വി.ഡി.സതീശൻ

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : അത്തനേഷ്യസ് മെത്രാപ്പോലീത്താ ദൈവികതയെ മനുഷ്യ സ്നേഹപരമായ പ്രവർത്തനങ്ങളുമായി ബന്ധിപ്പിച്ച ആത്മീയ ആചാര്യനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. കാലം ചെയ്ത മെത്രാപ്പോലീത്തയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിലീവേഴ്സ് ചർച്ചിനെ ആഗോള തലത്തിൽ വളർത്തി വലുതാക്കിയ ഇടയശ്രേഷ്ഠൻ മനുഷ്യനേയും പ്രകൃതിയേയും ഒരുപോലെ പരിപാലിച്ച് ദൈവ സ്നേഹം ഭൂമിയിൽ പകർന്ന് നല്കിയതായും വി.ഡി.സതീശൻ അനുശോചന പ്രസംഗത്തിൽ പറഞ്ഞു. മെത്രാപ്പോലീത്താടെ വേർപാട് ബിലീവേഴ്സ് ചർച്ചിനും മറ്റ് സമൂഹങ്ങൾക്കും നികത്താനാകാത്ത നഷ്ടമാണെന്ന് പ്രതിപക്ഷ നേതാവ് അനുസ്മരിച്ചു.

ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ.വർഗീസ് മാമ്മൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ, കോൺഗ്രസ് നേതാക്കളായ ജോർജ്ജ് മാമ്മൻ കൊണ്ടുർ, സാമുവൽ കിഴക്കുപുറം, എ.സുരേഷ് കുമാർ, കെ.ജയവർമ്മ, റെജി തോമസ്, റോജി പോൾ ഡാനിയേൽ, രാജേഷ് ചാത്തങ്കേരി, ഈപ്പൻ കുര്യൻ, ആർ.ജയകുമാർ, ജേക്കബ് ഇമ്മാനുവേൽ എന്നിവരും പ്രതിപക്ഷ നേതാവിനോടൊപ്പം ഉണ്ടായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ പാമ്പ്

0
കാസർകോട്: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ പാമ്പ് ഡ്രൈവരുടെ ശരീരത്തിൽ ഇഴഞ്ഞു കയറി.ചേവാറിൽ ഇന്ന്...

മലപ്പുറം പോത്തുകല്ലിൽ മാതൃകാ ഫോറസ്റ്റ് സ്റ്റേഷനില്‍ ജീവനക്കാര്‍ തമ്മിലടി

0
മലപ്പുറം: എടക്കര പോത്തുകല്ല് മുണ്ടേരി വനത്തിലെ വാണിയമ്പുഴ ഫോറസ്റ്റ് സ്റ്റേഷനില്‍...

കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയുടെയും ആഭ്യന്തര സെക്രട്ടറിയുടെയും കാലാവധി നീട്ടി

0
ന്യൂഡൽഹി : കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയുടെയും ആഭ്യന്തര സെക്രട്ടറിയുടെയും കാലാവധി...

പുലികളി സംഘങ്ങൾക്ക് കേന്ദ്രം ധനസഹായം അനുവദിച്ചതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി

0
തൃശ്ശൂർ: തൃശ്ശൂരിന്റെ തനത് കലാരൂപമായ പുലികളി സംഘങ്ങൾക്ക് കേന്ദ്രം ധനസഹായം അനുവദിച്ചതായി...