മലപ്പുറം പോത്തുകല്ലിൽ മാതൃകാ ഫോറസ്റ്റ് സ്റ്റേഷനില്‍ ജീവനക്കാര്‍ തമ്മിലടി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: എടക്കര പോത്തുകല്ല് മുണ്ടേരി വനത്തിലെ വാണിയമ്പുഴ ഫോറസ്റ്റ് സ്റ്റേഷനില്‍ ജീവനക്കാര്‍ ചേരിതിരിഞ്ഞ് തമ്മിലടിച്ചു. റേഷന്‍ വാങ്ങാന്‍ വന്ന ആദിവാസി കുടുംബ ങ്ങളുടെ കണ്‍മുന്നില്‍വച്ചാണ് സംഘര്‍ഷം. ഡെപ്യൂട്ടി റേഞ്ചറടക്കം പരിക്കേറ്റ അഞ്ചുപേര്‍ ആശു പത്രിയില്‍ ചികിത്സതേടി. നിലമ്പൂര്‍ നോര്‍ത്ത് ഡിവിഷനിലെ മാതൃകാ ഫോറസ്റ്റ് സ്റ്റേഷനിലാണ് ചൊവ്വ പകല്‍ ജീവനക്കാരുടെ തമ്മിലടി. ഹാജര്‍ ബുക്കില്‍ വൈകിവന്ന രണ്ട് ജീവനക്കാരുടെ അവധി രേഖപ്പെടുത്തിയത് ചോദ്യംചെയ്തതോടെയാണ് പ്രശ്‌നം തുടങ്ങിയത്. വാണിയമ്പുഴ ഫോറസ്റ്റ് സ്റ്റേഷനില്‍ നിലവില്‍ ജീപ്പ് സൗകര്യമില്ല. ഡ്രൈവര്‍ തസ്തികയില്‍ താല്‍ക്കാലിക വനം വാച്ചറായിരുന്നു. ഇവര്‍ക്ക് ഇത്തവണ മസ്റ്റ് റോള്‍ രേഖപ്പെടുത്താത്തതും തമ്മിലടിയുടെ കാരണമാണ്.

ഡെപ്യൂട്ടി റേഞ്ചര്‍ നിലമ്പൂര്‍ ഗവ. ജില്ലാ ആശുപത്രിയിലും മറ്റ് നാല് ജീവനക്കാര്‍ പോത്തുകല്ല് കുടും ബാരോഗ്യ കേന്ദ്രത്തിലുമാണ് ചികിത്സതേടിയത്. ഡെപ്യൂട്ടി റേഞ്ച റെ നാല് ജീവനക്കാര്‍ മര്‍ദ്ദിച്ചുവെന്നുകാണിച്ച് പോത്തുകല്ല് പൊലിസ് സ്റ്റേഷനില്‍ പരാതി ലഭിച്ചിട്ടുണ്ട്. മുണ്ടേരി കൃഷി ഫാമിന് സമീപം ചാലിയാര്‍ പുഴയോരത്താണ് വാണിയമ്പുഴ മാതൃകാ ഫോറസ്റ്റ് സ്റ്റേഷന്‍. ഇരുട്ടുകുത്തി, വാണിയ മ്പുഴ, തരിപ്പപ്പൊട്ടി, കുമ്പളപ്പാറ എന്നീ നാല് ആദിവാസി ഉന്നതികളുടെ എല്ലാ കാര്യങ്ങളും നോക്കാന്‍ ചുമതലയുള്ളത് ഇവിടുത്തെ ഉദ്യോഗസ്ഥര്‍ക്കാണ്. ഇവരാണ് ആദിവാസികള്‍ക്കു മുന്നില്‍ തമ്മില്‍ത്തല്ലിയത്. സംഭവത്തെ ക്കുറിച്ച് നിലമ്പൂര്‍ നോര്‍ത്ത് ഡിഎഫ്ഒ അന്വേഷണം തുടങ്ങി. അടിപിടിയില്‍ കക്ഷിചേരാത്ത രണ്ട് ജീവനക്കാരെ നോര്‍ത്ത് ഡിഎഫ്ഒ നിലമ്പൂര്‍ ഓഫീസില്‍ വിളിച്ചുവരുത്തി മൊഴിയെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...