കളവ് പറയുന്ന പ്രതിപക്ഷ നേതാവിൽ നിന്ന് കളവ് പറയുന്ന മുഖ്യമന്ത്രിയായി വി ഡി സതീശൻ മാറിയെന്ന് എം വി ​ഗോവിന്ദൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കളവ് പറയുന്ന പ്രതിപക്ഷ നേതാവിൽ നിന്ന് കളവ് പറയുന്ന മുഖ്യമന്ത്രിയായി വി ഡി സതീശൻ മാറിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ മാസ്റ്റർ. ഇത് മുഖ്യമന്ത്രി പദത്തിന് അപമാനമാണെന്നും പുനർജനി കേസിൽ ആഭ്യന്തര മന്ത്രി മുഖ്യമന്ത്രിയെ വെള്ള പൂശുന്നുവെന്നും അദ്ദേഹം പറഞ്ഞു. വി ഡി സതീശൻ പ്രതിയായ പുനർജനി കേസ്‌ അട്ടിമറിക്കാനുള്ള സംസ്ഥാന സർക്കാർ ഗ‍‍‍‍ൂഢാലോചനയ്‌ക്കെതിരെ പറവൂരിൽ നടത്തിയ ബഹുജന പ്രതിഷേധ സദസ് ഉദ്​ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുനർജനിയുമായി ബന്ധപ്പെട്ട് ഒരു കേസും നിലവിൽ ഇല്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അതും കള്ളമാണ്.

വിജിലൻസ് കേസ് മാത്രമാണ് അവസാനിച്ചത് എന്നും ഹൈക്കോടതിയിൽ കേസ് ഇപ്പോഴുമുണ്ടെന്നും എം വി ​ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കേരള നിയസഭ സെക്രട്ടറിയേറ്റിന്റെ അംഗീകാരം വാങ്ങാതെയാണ് സതീശൻ വിദേശത്തേക്ക് പോയത്. വിദേശ ഫണ്ട് ശേഖരണത്തിന് സംസ്ഥാന സർക്കാരിന് വിദേശത്ത് പോകാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയില്ല. അപ്പോൾ എങ്ങനെ വിഡി സതീശന് അനുമതി ലഭിച്ചു എന്നും അദ്ദേഹം ചോദിച്ചു. ബി ജെ പി- കോൺഗ്രസ്സ് ഡീലിന്റെ ഭാഗമാണോ ഇതെന്ന സംശയവും അദ്ദേ​ഹം പറഞ്ഞു. അഞ്ഞൂറ് പൗണ്ട് എങ്കിലും നൽകാൻ ആണ് വിഡി സതീശൻ വിദേശത്ത് പ്രസംഗിച്ചതെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...