Wednesday, June 26, 2024 3:09 pm

ഭക്ഷ്യ വകുപ്പിന്റെ ഓപ്പറേഷന്‍ മണ്‍സൂണ്‍ ; നിര്‍ദ്ദേശങ്ങള്‍ പാലിക്കണം – ജില്ല ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഭക്ഷണത്തിലൂടെയും കുടിവെള്ളത്തിലൂടെയും പകരുന്ന മഴക്കാല ജന്യരോഗങ്ങള്‍ ഒഴിവാക്കുന്നതിനും വ്യാപനം തടയുന്നതിനുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് സംസ്ഥാനത്ത് ”ഓപ്പറേഷന്‍ മണ്‍സൂണ്‍” എന്ന പേരില്‍ പരിശോധനകള്‍ ശക്തമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ താഴെപ്പറയുന്ന നിര്‍ദ്ദേശങ്ങള്‍ കൃത്യമായും പാലിക്കേണ്ടതാണ്.
എല്ലാ ഭക്ഷ്യ വ്യാപരികളും ലൈസന്‍സ്/രജിസ്റ്റ്രേഷന്‍ നിര്‍ബന്ധമായും കരസ്ഥമാക്കിയിരിക്കണം.
ഭക്ഷണ ശാലകളില്‍ ഉപയോഗിക്കുന്ന കുടിവെള്ളം, തിളപ്പിച്ചാറിച്ചതോ / ഫില്‍റ്റര്‍ സംവിധാനം ഉള്ളതോ ആയിരിക്കണം.
സ്ഥാപനത്തില്‍ പെസ്റ്റ്-കണ്‍ട്രോള്‍ പരിശോധനകള്‍ നടത്തി സര്‍ട്ടിഫിക്കറ്റ് സൂക്ഷിക്കണം.
സ്ഥാപനത്തില്‍ ജീവനക്കാരുടെ മെഡിക്കല്‍ ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് സൂക്ഷിച്ചിരിക്കണം.
ഭക്ഷ്യ അസംസ്‌കൃത വസ്തുക്കള്‍ സ്റ്റോര്‍ റൂമില്‍ അടച്ച് സൂക്ഷിക്കണം.
സ്ഥാപനത്തില്‍ എലികള്‍/ക്ഷുദ്രജീവികള്‍ എന്നിവ പ്രവേശിക്കാന്‍ പാടില്ല.
തട്ടുകടക്കാര്‍ ഹെല്‍ത്ത് കാര്‍ഡുള്ള ജീവനക്കാരെ മാത്രമേ ജോലിക്ക് നിയോഗിക്കാവൂ.
കുടിവെള്ള പരിശോധനാ സര്‍ട്ടിഫിക്കറ്റ് (ആറു മാസത്തിലൊരിക്കല്‍ പരിശോധിച്ചത്) സ്ഥാപനത്തില്‍ സൂക്ഷിക്കണം.
ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത സ്ഥപാനങ്ങള്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് പത്തനംതിട്ട ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണര്‍ അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മല്ലപ്പള്ളി നാരകത്താനിയിലെ അങ്കണവാടിയുടെ നിർമാണം നീളുന്നു

0
കീഴ്‌വായ്പൂര് : മല്ലപ്പള്ളി പഞ്ചായത്ത് നാരകത്താനിയിലെ അങ്കണവാടിയുടെ നിർമാണം പൂർത്തിയാകുന്നതും കാത്ത്...

വിവാദ പരാമർശം : പ്രധാനമന്ത്രിക്കെതിരെ ബെംഗളൂരുവിലെ പ്രത്യേക കോടതിയിൽ പരാതി

0
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ബെംഗളൂരുവിലെ പ്രത്യേക കോടതിയിൽ പരാതി. തെരഞ്ഞെടുപ്പ്...

നവീകരണം നിലച്ച വാലാങ്കര – അയിരൂർ റോഡിൽ വെള്ളക്കെട്ട് ; ദുരിതത്തില്‍ യാത്രക്കാര്‍

0
വെണ്ണിക്കുളം : നവീകരണം നിലച്ച വാലാങ്കര – അയിരൂർ റോഡിൽ മുതുപാലയിൽ...

സ്പീക്കര്‍ പദവി : ഭരണപക്ഷം സമവായം ആഗ്രഹിച്ചില്ല ; തങ്ങൾ ഉദ്ദേശിച്ചത് ശബ്‌ദവോട്ടോടെ നടന്നെന്നും...

0
ന്യൂ ഡല്‍ഹി: ഡെപ്യൂട്ടി സ്പീക്കര്‍ പദവിയിൽ ഭരണപക്ഷം സമവായത്തിന് തയ്യാറാകാത്തതാണ് സ്പീക്കര്‍...