മല്ലപ്പള്ളി നാരകത്താനിയിലെ അങ്കണവാടിയുടെ നിർമാണം നീളുന്നു

For full experience, Download our mobile application:
Get it on Google Play

കീഴ്‌വായ്പൂര് : മല്ലപ്പള്ളി പഞ്ചായത്ത് നാരകത്താനിയിലെ അങ്കണവാടിയുടെ നിർമാണം പൂർത്തിയാകുന്നതും കാത്ത് നാട്ടുകാർ. 5 വർഷം മുൻപ് തുടങ്ങിയ കെട്ടിടനിർമാണം പൂർത്തിയായിട്ടില്ല. വർഷങ്ങളായി വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന 67ാം നമ്പർ അങ്കണവാടിക്കാണ് സ്വന്തം കെട്ടിടം ഇല്ലാത്തത്. വർഷങ്ങളായി നിലച്ചിരുന്ന പ്രവൃത്തികൾ ഓഗസ്റ്റിൽ തുടങ്ങിയെങ്കിലും ആഴ്ചകൾ മാത്രമാണ് പണികൾ നടന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം.  വയറിങ്ങും പ്ലമ്പിങ്ങും ഉൾപ്പെടെയുള്ള പ്രവൃത്തികൾ പൂർത്തീകരിക്കേണ്ടിയിരിക്കുന്നു. കതക്–ജനൽ പാളികളും സ്ഥാപിക്കണം. മുകളിലത്തെ നിലയിലെ മേൽക്കൂരയുടെ കോൺക്രീറ്റ്, ഭിത്തിയുടെ നിർമാണം ഉൾപ്പെടെയുള്ള പണികളും അവശേഷിക്കുന്നു.

2017–18 ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ 8 ലക്ഷം രൂപയും ഐസിഡിഎസ് ഫണ്ടിൽനിന്ന് 7 ലക്ഷം രൂപയും ചെലവഴിച്ചാണ് ആദ്യഘട്ടമായി നിർമാണം തുടങ്ങിയത്. 2022–23 വർഷത്തെ പഞ്ചായത്ത് പദ്ധതിയിൽ 10 ലക്ഷം രൂപയും വകയിരുത്തി. ഇത്രയും തുക ചെലവഴിച്ചിട്ടും അങ്കണവാടി പ്രവർത്തനസജ്ജമാക്കാനായിട്ടില്ല. ഇനിയും തുക അനുവദിച്ചാൽ മാത്രമേ നിർമാണം പൂർത്തിയാകുകയുള്ളൂവെന്നും പറയപ്പെടുന്നു. പടുതോട്–എഴുമറ്റൂർ റോഡിൽ നാരകത്താനിക്കു സമീപത്തായാണ് പാതിവഴിയിൽ നിലച്ച കെട്ടിടം സ്ഥിതി ചെയ്യുന്നത്. റോഡുനിരപ്പിൽനിന്നു താഴെയുള്ള ഭാഗത്ത് ഹാൾ, റോഡിന് അഭിമുഖമായി അങ്കണവാടി, ഒന്നാം നിലയിൽ വാർഡ്തല കുടുംബശ്രീ ഓഫിസ്, ഗ്രാമകേന്ദ്രം എന്നിങ്ങനെ 3 നിലകളിലുള്ള കെട്ടിടമാണ് പദ്ധതിയിൽ വിഭാവനം ചെയ്തിരുന്നത്.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...