നവീകരണം നിലച്ച വാലാങ്കര – അയിരൂർ റോഡിൽ വെള്ളക്കെട്ട് ; ദുരിതത്തില്‍ യാത്രക്കാര്‍

For full experience, Download our mobile application:
Get it on Google Play

വെണ്ണിക്കുളം : നവീകരണം നിലച്ച വാലാങ്കര – അയിരൂർ റോഡിൽ മുതുപാലയിൽ വെള്ളക്കെട്ട്. ഇക്കാരണത്താൽ ഓട്ടോറിക്ഷകൾ ഉൾപ്പെടെയുള്ള ചെറിയ വാഹനങ്ങളുടെ യാത്ര ക്ലേശകരമാക്കുന്നു. വെള്ളക്കെട്ട് കാൽനടയാത്രക്കാരെയും ബുദ്ധിമുട്ടിലാക്കുന്നു. നവീകരണത്തിന്റെ ഭാഗമായി നേരത്തെ ഉണ്ടായിരുന്ന കലുങ്ക് പുനരുദ്ധരിക്കുകയോ പുതിയത് നിർമിക്കുകയോ ചെയ്തില്ല. പിച്ചാത്തിക്കല്ലുങ്കൽമലയിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളമാണ് കെട്ടിക്കിടക്കുന്നത്. നവീകരണത്തിന്റെ ഭാഗമായി വെറ്റ് മിക്സ് മെക്കാഡം (ഡബ്ല്യുഎംഎം) നിരത്തി ഉറപ്പിച്ചിരുന്നെങ്കിലും ഇപ്പോൾ ഇതൊന്നും കാണാനില്ല. 8 കിലോമീറ്ററോളം ദൈർഘ്യമുള്ള റോഡിൽ ടാറിങ്ങിന്റെ ആദ്യ പാളിയായ ബിറ്റുമിനസ് മെക്കാഡം (ബിഎം) ഉറപ്പിച്ചിട്ടു ഒരു വർഷത്തിലേറെയായി. റോഡ് നവീകരണത്തിന് 19.59 കോടി രൂപയായിരുന്നു നേരത്തെ അനുവദിച്ചിരുന്നത്. പിന്നീട് 22.76 കോടിയായി വർധിപ്പിച്ചെങ്കിലും പൂർത്തീകരിക്കാനായിട്ടില്ല.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി പ്രവർത്തിച്ച ബാറും കള്ളുഷാപ്പും പൂട്ടിച്ച് വിജിലൻസ്

0
കോട്ടയം: വിജിലൻസ് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനയിൽ കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി...

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...