അരുവാപ്പുലം : അച്ചൻകോവിലാറിനുകുറുകെ ഐരവൺ അരുവാപ്പുലം കടവുകളെ ബന്ധിപ്പിച്ച് നിർമിക്കുന്ന പാലത്തിന്റെ തൂണുകളുടെ പണി പുരോഗമിക്കുന്നു. ആറ്റിലെ മൂന്ന് തൂണുകളുടെ പണി പൂർത്തിയായിട്ടുണ്ട്. ഇരുകരകളിലെയും തൂണുകളുടെ പണികളും അവസാന ഘട്ടത്തിലാണ്. ആറിന് കുറുകെ മൂന്ന് സ്പാനുകളും ഇരുകരകളിലുമായി ആറ് തൂണുകളുമാണ് ഉള്ളത്. ഒരെണ്ണം ഐരവൺ കരയിലും അഞ്ചെണ്ണം അരുവാപ്പുലം കരയിലുമാണ്. 183.7മീറ്റർ നീളവും പതിനൊന്നരമീറ്റർ വീതിയുമാണ് പാലത്തിനുള്ളത്. ഒന്നരമീറ്റർ വീതിയിൽ നടപ്പാതയുണ്ട്. പന്ത്രണ്ടേകാൽകോടി രൂപയ്ക്കാണ് കരാർ നൽകിയിരിക്കുന്നത്.
2025 ജൂൺവരെയാണ് നിർമാണ കാലാവധി. അപ്രോച്ച് റോഡ് നിർമാണത്തിന് ഇരുകരകളിലും ഭൂമി വിട്ടുനൽകിയിട്ടുണ്ട്. അതിന്റെ സർവേനടപടികൾ പൂർത്തിയായിട്ടില്ല. പാലം യാഥാർഥ്യമാകുന്നതോടെ അരുവാപ്പുലം പഞ്ചായത്തിൽപ്പെട്ട കുമ്മണ്ണൂർ, ഐരവൺ, മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലേക്കുള്ള യാത്ര എളുപ്പമാകും. പത്തനാപുരം ഭാഗത്തേക്ക് വകയാർ വഴി എളുപ്പമെത്താൻ ഐരവൺ കരയിലുള്ളവർക്ക് കഴിയും. പാലത്തിന്റെ നിർമാണപുരോഗതി വിലയിരുത്താൻ കെ.യു. ജനീഷ്കുമാർ എം.എൽ.എ.യുടെ അധ്യക്ഷതയിൽ യോഗം ചേർന്നു.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.