പത്തനംതിട്ട: എലോഹിം ഗ്ലോബൽ വർഷിപ്പ് സെന്ററിന്റെയും കെയർ ആന്റ സേഫിന്റെയും നേതൃത്വത്തിൽ ഗർഭാശയ ക്യാൻസർ ബോധവൽക്കരണ ക്യാമ്പ് നടത്തുന്നു. “ഗർഭാശയ ക്യാൻസർ ഭയമല്ല വേണ്ടത് ജാഗ്രതയാണ് വേണ്ടത്” എന്ന മുദ്രാ വാക്യമുയർത്തിയ ക്യാമ്പും ബോധവൽക്കരണ ക്ലാസും പാസ്റ്റർ ബിനു വാഴമുട്ടത്തിന്റെ അധ്യക്ഷതയിൽ പത്തനംതിട്ട ഡിഎംഒ ഡോ. അനിതകുമാരി എൽ ഉദ്ഘാടനം ചെയ്യും. എലോഹിം ഗ്ലോബൽ വർഷിപ്പ് സെന്ററിൽ വെച്ച് {അഞ്ജലി ഓഡിറ്റോറിയം കുരിശുംമൂട് ജംഗ്ഷൻ ഓമല്ലൂർ} നാളെ (30) ഉച്ച കഴിഞ്ഞു 3മണിയ്ക്ക് ക്യാമ്പ് നടക്കും. 10 വയസ്സിന് മുകളിലുള്ള കുട്ടികർക്കും വനിതകൾക്കും പങ്കെടുക്കാം. രജിസ്ട്രേഷൻ തികച്ചും സൗജന്യമാണ്. വിശദ വിവരങ്ങൾക്ക് mob: 9061015827
WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.