പത്തനംതിട്ടയിൽ മാതാവിനെ കൊന്ന കേസിൽ ശിക്ഷ അനുഭവിക്കുന്ന പ്രതി പരോളിലിറങ്ങി അനുജനെ തലക്കടിച്ചുകൊന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അമ്മയെ കൊലപ്പെടുത്തിയ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച വരുന്ന പ്രതി തന്നെ പരോളിൽ ഇറക്കിയ സഹോദരനെ ഉലക്കയ്ക്ക് അടിച്ചു കൊന്നു. പന്നിവിഴ കോട്ടപ്പുറം മറ്റത്തിൽ പുത്തൻവീട്ടിൽ സതീഷ് കുമാറിനെ (64)യാണ് മൂത്ത സഹോദരൻ മോഹനൻ ഉണ്ണിത്താൻ കൊലപ്പെടുത്തിയത്. വൈകിട്ട് അഞ്ചരയോടെ കുടുംബവീട്ടിലായിരുന്നു സംഭവം. അമ്മയെ കൊലപ്പെടുത്തിയതിന് ശിക്ഷിക്കപ്പെട്ട് 17 വർഷമായി തിരുവനന്തപുരത്തെ തുറന്ന ജയിലിൽ കഴിയുകയായിരുന്നു മോഹനൻ ഉണ്ണിത്താൻ. സഹോദരനായ സതീഷ് കുമാർ രണ്ടാഴ്ച മുൻപാണ് ഇയാളെ പരോളിൽ ഇറക്കി വീട്ടിലെത്തിച്ചത്. ഇന്ന് പുറത്ത് പോയി മദ്യപിച്ച് വന്ന മോഹനനോട് മദ്യപിച്ചു വീട്ടിൽ വരരുതെന്ന് സതീഷ് പറഞ്ഞു. ഇതിൽ പ്രകോപിതനായി വീട്ടിനുള്ളിലേക്ക് കയറി ഉലക്കയുമായി വന്ന മോഹനൻ ഉണ്ണിത്താൻ സതീഷിന്റെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. മദ്യലഹരിയിലായിരുന്ന മോഹനൻ ഉണ്ണിത്താനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. സഹോദരങ്ങൾ രണ്ടുപേരും അവിവാഹിതരാണ്.

WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാസർകോട് രണ്ട് വിദ്യാർഥികളെ കടലിൽ കാണാതായി

0
കാസർകോട്: കാസർകോട് ബേക്കൽ കോട്ടക്ക് സമീപം രണ്ട് വിദ്യാർഥികളെ കടലിൽ കാണാതായി....

യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ ; സ്ഥിരീകരിച്ച് ട്രംപ്

0
ഇസ്ലാമാബാദ്: ഒടുവിൽ മൂന്ന് മാസത്തിലധികം നീണ്ട സംഘർഷത്തിന് വിരാമമാകുന്നു, ലോകം കാത്തിരുന്ന...
CRIME SCENE

കുടുംബ വഴക്കിനിടയിൽ യുവാവ് കുത്തേറ്റ് മരിച്ചു

0
പാലക്കാട്: പാലക്കാട് കുടുംബ വഴക്കിനിടയിൽ യുവാവ് കുത്തേറ്റ് മരിച്ചു. പാലക്കാട് നെന്മാറയിലാണ്...

ബീച്ചിൽ എത്തിയ യുവതികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം ; സ്വകാര്യ റിസോർട്ട് ജീവനക്കാരൻ അറസ്റ്റിൽ

0
തിരുവനന്തപുരം: വർക്കല ബീച്ചിൽ എത്തിയ യുവതികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം നടത്തിയ സ്വകാര്യ...