കൊല്ലം തെൻമല ചെറുകടവിൽ യുവതിയെ വീട്ടിൽക്കയറി ഒരു സംഘം സ്ത്രീകൾ ആക്രമിച്ചു

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കൊല്ലം തെൻമല ചെറുകടവിൽ യുവതിയെ വീട്ടിൽക്കയറി ഒരു സംഘം സ്ത്രീകൾ ആക്രമിച്ചു. കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെ ചെറുകടവ് പതിനാലേക്കർ സ്വദേശി സുരജയുടെ വീട്ടിലാണ് സംഭവം. മൈക്രോ ലോൺ അടവുമായി ബന്ധപ്പെട്ട തർക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചത്. സുരജയും മറ്റ് സ്ത്രീകളും ചേർന്ന് ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും മൈക്രോ ഫിനാൻസ് ലോൺ എടുത്തിരുന്നു. സുരജ ലോൺ അടവ് മുടക്കിയതിനെ തുടർന്ന് അത് ചോദിക്കാൻ വേണ്ടിയാണ് സ്ത്രീകൾ ഇവിടേക്ക് എത്തിയത്. രാത്രിയോടെയാണ് 5 സ്ത്രീകൾ സുരജയുടെ വീട്ടിലേക്ക് എത്തുകയായിരുന്നു.

സംസാരം പിന്നീട് വാക്കേറ്റത്തിലേക്കും അത് പിന്നെ കയ്യാങ്കളിയിലേക്കും മാറുകയായിരുന്നു. അസഭ്യം പറയുന്നതും കൂട്ടയടി നടക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം. കയ്യിലുണ്ടായിരുന്ന ടോർച്ച് കൊണ്ട് കൂട്ടത്തിലുണ്ടായിരുന്ന സ്ത്രീ സുരജയെ മർദിച്ചുവെന്നാണ് എഫ്ഐആറിൽ പറയുന്നത്. സംഭവങ്ങളെല്ലാം ഉൾപ്പെടുത്തിയാണ് പോലീസ് 5 സ്ത്രീകൾക്കെതിരെ കേസെടുത്തിരിക്കുന്നത്. വീട്ടിൽ അതിക്രമിച്ചു കയറി ലഹളയുണ്ടാക്കി എന്നീ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. സുരജയും മകനും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...