കോന്നി : ഹെഡ്ലോഡ് തൊഴിലാളികൾക്ക് നൽകേണ്ട 26 എ കാർഡ് നൽകാത്ത സംസ്ഥാന സർക്കാർ നടപടിക്കെതിരെ പത്തനംതിട്ട ഡിസ്ട്രിക് ഹെഡ്ലോഡ് & ജനറൽ വർക്കേഴ്സ് യൂണിയൻ കോന്നി മണ്ഡലം കൺവെൻഷൻ ശക്തമായ പ്രതിഷേധം രേഖപെടുത്തി. കാർഡുകൾ നൽകിയില്ല എങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കും എന്നും സമ്മേളനം പ്രമേത്തിലൂടെ അറിയിച്ചു. ഹെഡ്ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ എ ഐ റ്റി യു സി കോന്നി നിയോജക മണ്ഡലം സമ്മേളനം ജില്ലാ സെക്രട്ടറി ബെൻസി തോമസ് ഉത്ഘാടനം ചെയ്തു. എ ഐ റ്റി യു സി കൂടൽ മണ്ഡലം പ്രസിഡന്റ് എ കെ ദേവരാജൻ അധ്യക്ഷത വഹിച്ചു.
എ ഐ റ്റി യു സി ജില്ലാ പ്രസിഡന്റ് പി ആർ ഗോപിനാഥൻ, സി പി ഐ കോന്നി മണ്ഡലം സെക്രട്ടറി കെ രാജേഷ്, കോന്നി മണ്ഡലം സെക്രട്ടറി സി കെ അശോകൻ, എ ഐ റ്റി യു സി ജില്ലാ സെക്രട്ടറി ഡി സജി, മധു, രാധാകൃഷ്ണൻ, സുഭാഷ് കുമാർ, എ കെ ദേവരാജൻ, സന്തോഷ് കൊല്ലൻപടി തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ പത്തനംതിട്ട ഡിസ്ട്രിക് ഹെഡ്ലോഡ് & ജനറൽ വർക്കേഴ്സ് യൂണിയൻ കോന്നി മണ്ഡലം സെക്രട്ടറിയായി പി ആർ ഗോപിനാഥൻ, രാജേന്ദ്രൻ നായർ (പ്രസിഡന്റ് ) എന്നിവരെയും കൂടൽ മണ്ഡലം സെക്രട്ടറിയായി സി കെ അശോകൻ, പ്രസിഡന്റായി സുഭാഷ് കുമാർ എന്നിവരെയും തിരഞ്ഞെടുത്തു.