പത്തനംതിട്ട ഡിസ്ട്രിക് ഹെഡ്ലോഡ് & ജനറൽ വർക്കേഴ്സ് യൂണിയൻ കോന്നി മണ്ഡലം കൺവെൻഷൻ നടന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : ഹെഡ്‌ലോഡ് തൊഴിലാളികൾക്ക് നൽകേണ്ട 26 എ കാർഡ് നൽകാത്ത സംസ്ഥാന സർക്കാർ നടപടിക്കെതിരെ പത്തനംതിട്ട ഡിസ്ട്രിക് ഹെഡ്ലോഡ് & ജനറൽ വർക്കേഴ്സ് യൂണിയൻ കോന്നി മണ്ഡലം കൺവെൻഷൻ ശക്തമായ പ്രതിഷേധം രേഖപെടുത്തി. കാർഡുകൾ നൽകിയില്ല എങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കും എന്നും സമ്മേളനം പ്രമേത്തിലൂടെ അറിയിച്ചു. ഹെഡ്ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ എ ഐ റ്റി യു സി കോന്നി നിയോജക മണ്ഡലം സമ്മേളനം ജില്ലാ സെക്രട്ടറി ബെൻസി തോമസ് ഉത്ഘാടനം ചെയ്തു.  എ ഐ റ്റി യു സി കൂടൽ മണ്ഡലം പ്രസിഡന്റ് എ കെ ദേവരാജൻ അധ്യക്ഷത വഹിച്ചു.

എ ഐ റ്റി യു സി ജില്ലാ പ്രസിഡന്റ് പി ആർ ഗോപിനാഥൻ, സി പി ഐ കോന്നി മണ്ഡലം സെക്രട്ടറി കെ രാജേഷ്, കോന്നി മണ്ഡലം സെക്രട്ടറി സി കെ അശോകൻ, എ ഐ റ്റി യു സി ജില്ലാ സെക്രട്ടറി ഡി സജി, മധു, രാധാകൃഷ്ണൻ, സുഭാഷ് കുമാർ, എ കെ ദേവരാജൻ, സന്തോഷ്‌ കൊല്ലൻപടി തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ പത്തനംതിട്ട ഡിസ്ട്രിക് ഹെഡ്ലോഡ് & ജനറൽ വർക്കേഴ്സ് യൂണിയൻ കോന്നി മണ്ഡലം സെക്രട്ടറിയായി പി ആർ ഗോപിനാഥൻ, രാജേന്ദ്രൻ നായർ (പ്രസിഡന്റ് ) എന്നിവരെയും കൂടൽ മണ്ഡലം സെക്രട്ടറിയായി സി കെ അശോകൻ, പ്രസിഡന്റായി സുഭാഷ് കുമാർ എന്നിവരെയും തിരഞ്ഞെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...