റാന്നിയിൽ കനത്ത മഴയിൽ വീടിൻ്റെ മേൽക്കൂര തകർന്നു വീണ് അപകടം

For full experience, Download our mobile application:
Get it on Google Play

റാന്നി: കനത്ത മഴയിൽ വീടിൻ്റെ മേൽക്കൂര തകർന്നു വീണ് അപകടം. സംഭവത്തിൽ ആര്‍ക്കും പരിക്കില്ല. 2 വയസുകാരിയടക്കം 7പേർ വസിക്കുന്ന നിർദ്ധന കുടുബത്തിൻ്റെ വീടാണ് മഴയിൽ തകർന്നത്. ചെറുകുളത്തി ജണ്ടായിക്കല്‍ പുതുപ്പറമ്പില്‍ വയോധികനായ രവിയും കുടുംബവും താമസിച്ചിരുന്ന വീടിന്റെ മേല്‍ക്കൂരയുടെ കിടപ്പുമുറിയുടെ ഭാഗം തകര്‍ന്ന് മുറിക്കുള്ളിലേക്ക് വീണത്.
ശനിയാഴ്ച രാവിലെ 8 മണിയോടെയാണ് സംഭവം. മേൽക്കൂരയുടെ ഒരു ഭാഗം ഒടിയുന്ന ശബ്ദം കേട്ടതോടെ വീട്ടില്‍ ഉണ്ടായിരുന്ന രവിയുടെ ചെറുമകൻ പുറത്തേക്ക് എടുത്തു ചാടിയതിനാൽ അപകടത്തിൽ നിന്നും രക്ഷപെട്ടു. വീട്ടിലുള്ള മറ്റുള്ളവർ തൊട്ടടുത്തുള്ള ബന്ധുവീട്ടിലേക്ക് പോയ സമത്താണ് വീടിൻ്റെ മേൽക്കൂര തകർന്നത്. രവിയുടെ മകളും ഭർത്താവും അവരുടെ മൂന്ന് മക്കളും മകളുടെ 3 വയസുള്ള പേരക്കുട്ടിയടക്കം 7 പേരായിരുന്നു ഇവിടെ താമസം.

റാന്നി പഴവങ്ങാടി പഞ്ചായത്തിലെ 11-ാം വാർഡിലാണ് ഈ വീട് സ്ഥിചെയ്യുന്നത്. 40 വര്‍ഷമായി ഈ വീട്ടിലാണ് രവി താമസിക്കുന്നത്. ഭാര്യ സരോജിനിക്ക് ക്യാൻസർ ബാധയെ തുടർന്ന് ചികിത്സയിൽ കഴിയുമ്പോൾ ആശുപത്രിയിൽ പോയി വരാനുള്ള സൗകര്യത്തിന് മകളുടെ വീട്ടിൽ മറ്റുള്ളവര്‍ താമസിച്ചിരുന്നപ്പോഴും ഈ വീട്ടിൽ രവി താമസിക്കുന്നുണ്ടായിരുന്നു. 15 വർഷം മുൻപേ ഈ കുടുബം വീടിന് പഞ്ചായത്തിൽ അപേക്ഷിച്ചിരുന്നു. എന്നാൽ ഇതുവരെയും പഞ്ചായത്ത് ഇവരുടെ അപേക്ഷ പരിഗണിച്ചില്ലെന്നാണ് ഇവരുടെ ആരോപണം. ലൈഫ് പദ്ധതിയില്‍ വീട് അനുവദിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് അധികൃതർ പറയുകയല്ലാതെ നാളിതുവരെ ഇവർക്ക് വീട് ലഭിക്കാനുള്ള നടപടി പഞ്ചായത്ത് സ്വീകരിച്ചിട്ടില്ല. വീട് തകർന്നതോടെ എങ്കിലും അധികൃതരുടെ കണ്ണു തുറക്കണമെന്നാണ് ഇവരുടെ അപേക്ഷ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...