പത്തനംതിട്ട: എലോഹിം ഗ്ലോബൽ വർഷിപ്പ് സെന്ററിന്റെയും കെയർ ആൻഡ് സേഫ്ന്റെയും അഭിമുഖ്യത്തിൽ ക്യാൻസർ ക്യാമ്പും ബോധവൽക്കരണ ക്ലാസും നടത്തി. “ഗർഭാശയ ക്യാൻസർ ഭയമല്ല ജാഗ്രതയാണ് വേണ്ടത്” എന്ന മുദ്രാ വാക്യമുയർത്തിയ ക്യാമ്പ് പത്തനംതിട്ട ജില്ല ഡിഎംഒ ഡോ. അനിത കുമാരി എൽ ഉദ്ഘാടനം ചെയ്തു. പാസ്റ്റർ ബിനു വാഴമുട്ടത്തിൽ അധ്യക്ഷത വഹിച്ചു. എലോഹിം ഗ്ലോബൽ വർഷിപ്പ് സെന്ററിൽ വെച്ച് {അഞ്ജലി ഓഡിറ്റോറിയം കുരിശുംമൂട് ജംഗ്ഷൻ ഓമല്ലൂർ} നടന്ന ക്യാമ്പിൽ ശങ്കർഅയ്യർ {കെയർ ആൻഡ് സോഫ് ഡയർക്റ്റർ} ക്ലാസുകൾ നയിച്ചു. സ്വാഗതം പ്രസാദ് കുഴികാല {കെയർ ആൻഡ് സോഫ് ജില്ലാ കോഡിനെറ്റെർ} പറഞ്ഞു. സിസ്റ്റർ ശാലു ബിനു വാഴമുട്ടം, പാസ്റ്റർ മാത്യു കോട്ടയം ,പാസ്റ്റർ മോസസ് മത്തായി, ബ്രദർ:ജോസഫ് ഉമ്മൻ , റോണി ഗിൽബെർട്ട്, ലേഖ മനോജ് {കെയർ ആൻഡ് സോഫ് പ്രെമോട്ടർ} എന്നിവർ സംസാരിച്ചു. സിജോ കുഞ്ഞുമോൻ ക്ലാസിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി പറഞ്ഞു.
WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.