ചാവക്കാട് നാടൻ ബോംബ് പൊട്ടിതെറിച്ചു

For full experience, Download our mobile application:
Get it on Google Play

തൃശൂർ : ചാവക്കാട് നാടൻ ബോംബ് പൊട്ടിതെറിച്ചു. ഒരുമനയൂർ ആറാം വാർഡ് ശാഖാ റോഡിലാണ് തുണിയിൽ പൊതിഞ്ഞ നിലയിലുണ്ടായിരുന്ന ബോംബ് പൊട്ടിത്തെറിച്ചത്. സംഭവത്തിൽ ഒരുമനയൂർ സ്വദേശി ഷെഫീക്കിനെ പോലീസ് കസ്റ്റഡിയിലെടുത്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഷെഫീഖ്. ബോംബ് സ്ക്വഡ് എത്തി നടത്തിയ പരിശോധനയിലാണ് നാടൻ ബോംബാണ് പൊട്ടിയതെന്ന് കണ്ടെത്തിയത്. ഷെഫീഖിന്റെ വീട്ടിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തുന്നുണ്ട്. വീട്ടിലാണ് ബോംബ് നിർമ്മിച്ചതെന്ന നി​ഗമനത്തിലാണ് ബോംബ് സ്ക്വാഡിന്റെ പ്രത്യേക യുണീറ്റ് പരിശോധന നടത്തുന്നത്. ഇന്ന് ഉച്ചക്ക് 2 മണിയോടുകൂടിയാണ് സ്ഫോടനം ഉണ്ടായത്. വലിയ ശബ്ദം കേട്ട് പുറത്തിറങ്ങിയ നാട്ടുകാരാണ് പുക ഉയരുന്നത് കാണുന്നത്. പിന്നാലെ നടത്തിയ പരിശോധനയിലാണ് കരിങ്കൽ ചീളുകളും ​ഗുണ്ടിന് സമാനമായ അവശിഷ്ടങ്ങളും കണ്ടെത്. കൂടാതെ ഒരു ലൈറ്ററും പൊട്ടിത്തെറിച്ച നിലയിൽ കണ്ടെത്തി. തുടർന്ന് ചാവക്കാട് പോലീസിനെ വിവരമറിയിക്കുകയും ചെയ്യുകയായിരുന്നു.

WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രക്ഷാപ്രവർത്തനത്തിനിടെ പുഴയിലെ കുത്തൊഴുക്കിൽപ്പെട്ട് കാണാതായ യുവാവിനായി തിരച്ചിൽ ഊർജിതം

0
കണ്ണൂർ: രക്ഷാപ്രവർത്തനത്തിനിടെ പുഴയിലെ കുത്തൊഴുക്കിൽപ്പെട്ട് കാണാതായ യുവാവിനായി തിരച്ചിൽ. നീന്തൽ വിദഗ്ധനും...

മന്ത്രിയുടെ മാടമ്പി സ്വഭാവമാണ് പുറത്തുവരുന്നതെന്ന് കെഎൻ ബാല​ഗോപാൽ

0
തിരുവനന്തപുരം: പ്രിയദർശിനി സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് മന്ത്രി സിപി ജോൺ നടത്തിയ പാരമർശങ്ങൾക്കെതിരെ...

ഗാർഹിക പീഡനത്തിനെതിരായ 498-എ വകുപ്പ് ലിവ് ഇൻ ബന്ധങ്ങളിലും ബാധകം

0
ന്യൂഡൽഹി : ഗാർഹിക പീഡനത്തിനെതിരെയുള്ള ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 498A...

വയലിലെ വെള്ളക്കെട്ടിൽ കാൽവഴുതി വീണു ; ചികിത്സയിലിരുന്ന യുവാവ് മരിച്ചു

0
കോഴിക്കോട് : വെള്ളക്കെട്ടിൽ വീണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പെരുവയൽ...