കാഫിർ സ്ക്രീൻഷോട്ട് കേസ് ; പ്രതിയായ ഡിവൈഎഫ്ഐ നേതാവിനെ 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് കേസിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് പ്രതിയെ വടകര ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി റിമാൻ്റ് ചെയ്തത്. വ്യാജ സ്ക്രീൻഷോട്ട് ആദ്യം പങ്കുവെച്ച ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിനിടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് രണ്ടാമത്തെ ആഴ്ചയാണ് അറസ്റ്റിലേക്ക് കടക്കുന്നത്. ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മറ്റി മെമ്പറും സിപിഎം തിരുവള്ളൂർ തുരുത്തി ലോക്കൽ കമ്മറ്റി അംഗവുമാണ് ജിതിൻ ഭാസ്‍കർ. വടകര സ്ക്വാഡ് എന്ന വാട്സാപ്പ് ഗ്രൂപ്പിലാണ് സ്ക്രീൻ ഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടതെന്ന് എസ്ഐടി കണ്ടെത്തിയിരുന്നു.

വാട്സാപ്പ് ഗ്രൂപ്പിന്റെ അഡ്മിനായ ജിതിൻ ഭാസ്കറാണ് സ്ക്രീൻഷോട്ട് ഗ്രൂപ്പിൽ ആദ്യം പങ്കുവെച്ചത്. ഈ ഗ്രൂപ്പിൽ നിന്നാണ് മറ്റിടങ്ങളിലേക്ക് വ്യാപകമായി പ്രചരിച്ചത്. നേരത്തെ ചോദ്യം ചെയ്തിരുന്ന ജിതിൻ ഭാസ്കറിനെ ഇന്ന് വീണ്ടും വിളിച്ച് വരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോഴിക്കോട് താമരശേരിയില്‍ യുവതിയുടെ പരാതിയില്‍ കെപിസിസി അംഗത്തിനെതിരെ കേസ്

0
കോഴിക്കോട്: കോഴിക്കോട് താമരശേരിയില്‍ യുവതിയുടെ പരാതിയില്‍ കെപിസിസി അംഗത്തിനെതിരെ കേസ്.മുന്‍ പഞ്ചായത്ത്...

ഡിവൈഎഫ്ഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ പിണറായി വിജയന് വിമർശനം

0
പത്തനംതിട്ട: ഡിവൈഎഫ്ഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ പിണറായി വിജയന് വിമർശനം. വീട്ടിൽ പോയി...

ദേവസ്വം ബോർഡ് നിയമന വിവാദം ; ആരോപണവിധേയർക്ക് സ്ഥാനചലനം ; പുനഃപരിശോധിച്ച പുതിയ ഉത്തരവ്...

0
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സ്ഥലംമാറ്റ ഉത്തരവുമായി ബന്ധപ്പെട്ട് ഉയർന്ന കടുത്ത...

‘ജനവികാരം മനസ്സിലാക്കുന്നതിൽ പാർട്ടികൾക്ക് വീഴ്ച പറ്റി’; കമ്മ്യൂണിസ്റ്റ് ശൈലിക്ക് നിരക്കാത്ത പ്രചാരണം പരാജയ കാരണമായെന്ന്...

0
തിരുവനന്തപുരം: ഇടതുപക്ഷത്തെ തോൽപ്പിച്ചത് ഭരണവിരുദ്ധ വികാരമെന്ന് സിപിഐയുടെ റിപ്പോർട്ട്. യുഡിഎഫിന് അനുകൂലമായി...