കോഴിക്കോട് താമരശേരിയില്‍ യുവതിയുടെ പരാതിയില്‍ കെപിസിസി അംഗത്തിനെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോഴിക്കോട് താമരശേരിയില്‍ യുവതിയുടെ പരാതിയില്‍ കെപിസിസി അംഗത്തിനെതിരെ കേസ്.മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് എ.അരവിന്ദനെതിരെയാണ് മാനഭംഗ ശ്രമത്തിന് താമരശേരി പോലീസ് കേസെടുത്തത്.പരാതിയില്‍ കഴമ്പില്ലെന്ന് അരവിന്ദന്‍ പ്രതികരിച്ചു. യുവതിയിലെ വീട്ടിലേക്ക് വിളിച്ചു വരുത്തി മാനഭംഗത്തിന് ശ്രമിച്ചെന്നാണ് അരവിന്ദന് നേരെയുള്ള പരാതി. യുവതിയുടെ പരാതിയില്‍ താമരശേരി പോലീസ് അരവിന്ദനെതിരെ കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചതിനും ബലപ്രയോഗം നടത്തിയതിനുമാണ് കേസ്. അരവിന്ദന്‍ പഞ്ചായത്ത് പ്രസി‍ഡന്റായ കാലയളവില്‍ യുവതിക്ക് ഒരു സ്ഥാപനത്തിന് അനുമതി നല്‍കിയിരുന്നു. ഇതിന്‍റെ കാലാവധി അടുത്തമാസം 14 ന് അവസാനിക്കും. അത് പുതുക്കിക്കിട്ടാന്‍ യുവതി അരവിന്ദനെ ഫോണില്‍ വിളിച്ചിരുന്നു. ഇക്കാര്യം സംസാരിക്കാനെന്ന് പറഞ്ഞ് അരവിന്ദന്‍ തന്നെ വീട്ടിലേക്ക് വിളിച്ചു. വീട്ടിലെത്തിയപ്പോള്‍ മാനഭംഗത്തിന് ശ്രമിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി.

ആരോപണം അരവിന്ദന്‍ നിഷേധിച്ചു. ഇക്കാര്യത്തില്‍ തനിക്ക് തീരുമാനം എടുക്കാന്‍ കഴിയില്ലെന്നും പുതിയ ഭരണ സമിതിയെ സമീപിക്കണമെന്നും യുവതിയെ ധരിപ്പിക്കുക മാത്രമാണ് ചെയ്തതെന്നാണ് അരവിന്ദന്‍റെ വിശദീകരണം. താമരശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് പുറമെ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായും പ്രവൃത്തിച്ച സീനിയര്‍ കോണ്‍ഗ്രസ്സ് നേതാവാണ് എ.അരവിന്ദന്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...