ദേവസ്വം ബോർഡ് നിയമന വിവാദം ; ആരോപണവിധേയർക്ക് സ്ഥാനചലനം ; പുനഃപരിശോധിച്ച പുതിയ ഉത്തരവ് പുറത്തിറങ്ങി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സ്ഥലംമാറ്റ ഉത്തരവുമായി ബന്ധപ്പെട്ട് ഉയർന്ന കടുത്ത വിവാദങ്ങൾക്കും ആരോപണങ്ങൾക്കും പിന്നാലെ ഉത്തരവ് ഭേദഗതി ചെയ്തു. കോൺഗ്രസ് അനുകൂല സംഘടനകളും ഭരണാനുകൂല സംഘടനയും ഉന്നയിച്ച മുഴുവൻ ആവശ്യങ്ങളും പരാതികളും വിശദമായി പരിഗണിച്ചാണ് ദേവസ്വം ബോർഡ് പുതിയ ഉത്തരവ് നിലവിൽ പുറപ്പെടുവിച്ചിരിക്കുന്നത്. വിവാദ പട്ടികയിൽ ഉൾപ്പെട്ടിരുന്ന പ്രമുഖ ഉദ്യോഗസ്ഥർക്കെതിരെയാണ് പുതിയ ഉത്തരവിൽ നടപടിയുണ്ടായിരിക്കുന്നത്. ദേവസ്വം മുൻ ക്ലർക്കായ ശ്യാം പ്രകാശിനെ കൊട്ടാരക്കര അസിസ്റ്റന്റ് ഓഡിറ്ററായി നിയമിച്ചു. ഇയാൾക്ക് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തസ്തികയിലായിരുന്നു നേരത്തെ നിയമനം നൽകിയിരുന്നത്. ഇതിനെതിരെ വലിയ രീതിയിൽ പരാതികൾ ഉയർന്നിരുന്നു. വിജിലൻസ് ഓഫീസറായി നേരത്തെ നിയമിച്ച വിഷ്ണു ജെ.എസിനെ പുതിയ ഉത്തരവ് പ്രകാരം മുണ്ടക്കയം അസിസ്റ്റന്റ് ദേവസ്വം കമ്മീഷണറായി മാറ്റി നിയമിച്ചു.

ആകെ 75 പേരുടെ സ്ഥലംമാറ്റ പട്ടികയിൽ 20 പേരുടെ നിയമനമാണ് പുനഃപരിശോധനയ്ക്ക് വിധേയമാക്കാൻ ബോർഡ് യോഗം തീരുമാനിച്ചിരുന്നത്. ചില ക്ഷേത്രങ്ങളിലേക്ക് ആളുകൾ നിയമനം ആവശ്യപ്പെട്ടില്ല എന്നതിന്റെ പേരിൽ മാത്രം അവിടെ ഒഴിച്ചിടാനാകില്ലെന്നും ഇത്തരം കാര്യങ്ങൾ വിശദമായി പരിശോധിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് ജയകുമാർ മുൻപ് വ്യക്തമാക്കിയിരുന്നു. എസ്ഐടി ചോദ്യം ചെയ്തു എന്നതിന്റെ പേരിൽ മാത്രം ഉദ്യോഗസ്ഥരെ മാറ്റിനിർത്താനാകില്ലെന്നും വിജിലൻസ് ക്ലിയറൻസ് ഇല്ലാത്ത ആരെയും ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും കെ. ജയകുമാർ വിശദീകരിച്ചിരുന്നു. എങ്കിലും സംഘടനകളുടെ ശക്തമായ പരാതികൾ കണക്കിലെടുത്ത് അന്തിമ ഉത്തരവിൽ ബോർഡ് തിരുത്തലുകൾ വരുത്തുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...