മല്ലപ്പള്ളിയില്‍ ഫയര്‍ ഫോഴ്സ് യൂണിറ്റ് ഉടന്‍ യാഥാര്‍ധ്യമാകും ; അഡ്വ. വര്‍ഗീസ്‌ മാമ്മന്‍ എം.എല്‍.എ

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: തിരുവല്ല നിയോജക മണ്ഡലത്തിലെ മല്ലപ്പള്ളിയിലെ ജനങ്ങളുടെ കാലങ്ങളായുള്ള ആവശ്യങ്ങളില്‍ ഒന്നായ മല്ലപ്പള്ളി ഫയര്‍ ഫോഴ്സ് യൂണിറ്റ് ഉടന്‍ യാഥാര്‍ധ്യമാകുമെന്ന് തിരുവല്ല എം.എല്‍.എ വര്‍ഗീസ് മാമ്മന്‍. മല്ലപ്പള്ളിയില്‍ ഫയര്‍ ഫോഴ്സ് യൂണിറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ പത്തനംതിട്ട മീഡിയ പ്രസിദ്ധീകരിച്ച വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പ്രതികരിക്കുകയായിരുന്നു എം.എല്‍.എ. തിരുവല്ല നിയോജക മണ്ഡലത്തിന് വികസനത്തിന്റെ ഒരു പുത്തന്‍ മുഖം നല്‍കുവാനാണ് ശ്രമിക്കുന്നതെന്നും ഇതിനുവേണ്ടിയുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും അഡ്വ.വര്‍ഗീസ് മാമ്മന്‍ പറഞ്ഞു.

ഇതിന്റെ തുടക്കമായി മണ്ഡലത്തില്‍ അടിയന്തിരമായി നടപ്പിലാക്കേണ്ട ഇരുപത് വികസന പദ്ധതികള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും ഇതില്‍ ആദ്യത്തെ ഏഴ് പദ്ധതികളില്‍ ഉള്‍പ്പെട്ടതാണ് മല്ലപ്പള്ളിയിലെ ഫയര്‍ ഫോഴ്സ് യൂണിറ്റ് എന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ത്തന്നെ മല്ലപ്പള്ളി ഫയര്‍ ഫോഴ്സ് യൂണിറ്റും ഇടംപിടിക്കുമെന്നാണ് പ്രതീക്ഷയെന്നും എം.എല്‍.എ പറഞ്ഞു. യൂണിറ്റ് സ്ഥാപിക്കുന്നതിന് ആവശ്യമായ ഭൂമി സൗജന്യമായി വിട്ടുകിട്ടിയാല്‍ ഉടന്‍ നിര്‍മ്മാണ പ്രവര്‍ത്തികളും തുടങ്ങാനാകും. മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് ഈ വിഷയത്തില്‍ അനുകൂലമായ സമീപനം സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അഡ്വ.വര്‍ഗീസ് മാമ്മന്‍ പറഞ്ഞു.

മല്ലപ്പള്ളി താലൂക്ക് ആസ്ഥാനം രൂപീകൃതമായിട്ട് നാല് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും മല്ലപ്പള്ളി കേന്ദ്രീകരിച്ച് ഫയര്‍ ഫോഴ്സ് യൂണിറ്റ് വേണമെന്ന ജനങ്ങളുടെ ആവശ്യം മാത്രം നടപ്പായിരുന്നില്ല. താലൂക്കിലെ പല സ്ഥലങ്ങളിലും മുങ്ങി മരണങ്ങളോ തീപിടുത്തങ്ങളോ അപകടങ്ങളോ നടന്നാല്‍ റാന്നി, തിരുവല്ല, ചങ്ങനാശ്ശേരി എന്നിവടങ്ങളില്‍ നിന്നും കിലോമീറ്ററുകള്‍ താണ്ടി വേണം ഫയര്‍ ഫോഴ്സ് ദുരന്ത മുഖത്തേക്ക് എത്തിച്ചേരാന്‍. ഇത് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചിരുന്നത്. മല്ലപ്പള്ളി താലൂക്ക് വികസന സമിതിയിലും വര്‍ഷങ്ങളായി ഈ ആവശ്യം ഉയര്‍ന്ന് വന്നെങ്കിലും യാതൊരു ഫലവും ഉണ്ടായിരുന്നില്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഹരിപ്പാട്ട് പത്താം ക്ലാസുകാരിയെ ബന്ധുക്കള്‍ പീഡനത്തിന് ഇരയാക്കി ; രണ്ടുപേര്‍ അറസ്റ്റില്‍ ; രണ്ടുപേര്‍...

0
ആലപ്പുഴ : ഹരിപ്പാട്ട് പതിനഞ്ചുവയസുകാരി പീഡനത്തിന് ഇരയായി. മൂന്ന് ബന്ധുക്കള്‍ ഉള്‍പ്പടെ...

ശബരിമല ശ്രീകോവിലിന് മുകളിലെ അസാധാരണ നിറവ്യത്യാസം ; സ്വർണം പൊതിഞ്ഞ മേൽക്കൂരയിൽ വീണത് നെയ്യ്...

0
പത്തനംതിട്ട : ശബരിമലയിലെ സ്വർണ്ണം പൊതിഞ്ഞ ശ്രീകോവിലിന്റെ മുകളിൽ അസാധാരണമായ...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ; വൈകീട്ട് ആറുമുതല്‍ രാത്രി പന്ത്രണ്ടുവരെ

0
തിരുവനന്തപുരം : സംസ്ഥാനത്ത് വൈകീട്ട് ആറ് മുതല്‍ രാത്രി പന്ത്രണ്ട് മണിവരെ...

തനിഷ്ക് ജ്വല്ലറി ഷോറൂമിൽ നിന്ന് 3 കോടിയിലധികം രൂപയുടെ സ്വർണാഭരണങ്ങളും പണവും കവർന്ന കേസ്...

0
ലക്ക്നൗ : ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള തനിഷ്ക് ജ്വല്ലറി ഷോറൂമിൽ നിന്ന് 3...