12 കോടിഫണ്ട് തിരിമറി : കൊടി വാങ്ങിയതിൽ ക്രമക്കേട് ; ബിജെപിയിൽ വിവാദം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനു കൊടി വാങ്ങിയതിൽ ഉൾപ്പെടെ ക്രമക്കേടു നടത്തിയെന്ന ആരോപണത്തിൽ ബിജെപിയിൽ വിവാദം. തിരഞ്ഞെടുപ്പിനു വേണ്ടി കേന്ദ്ര നേതൃത്വം നൽകിയ ഫണ്ടിൽ 12 കോടി രൂപയ്ക്കു കണക്കില്ലെന്നും ആരോപണം ഉയർന്നു. ബിജെപിയുടെ കേന്ദ്ര ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണു ക്രമക്കേടുകൾ കണ്ടെത്തിയതെന്നാണു വിവരം. എന്നാൽ ആരോപണങ്ങൾ സംസ്ഥാന നേതാക്കൾ നിഷേധിച്ചു. ഓഡിറ്റ് നടത്തിയ സംഘം സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറുമായി സംസാരിച്ച ശേഷമാണു മടങ്ങിയത്. അവർ ചില വിവരങ്ങൾ അദ്ദേഹത്തിനു കൈമാറിയിട്ടുണ്ടെന്നാണു സൂചന.

പണം തിരിച്ചുപിടിക്കാൻ നിർദേശം നൽകിയെങ്കിലും നേതാക്കൾ അതു സ്ഥിരീകരിച്ചിട്ടില്ല. ഫണ്ട് തിരിമറിയിൽ നേതാക്കൾക്കെതിരെ നടപടിയെടുത്തെന്ന പ്രചാരണം തെറ്റാണെന്നു പാർട്ടി സംസ്ഥാന നേതാക്കൾ പറഞ്ഞു. പാർട്ടിക്കെതിരെ ചിലർ ബോധപൂർവം പ്രചാരണം നടത്തുന്നു. രാജീവ് ചന്ദ്രശേഖർ വിദേശ യാത്രയിലാണ്. അദ്ദേഹം എത്തിയശേഷം വിശദമായ മറുപടി നൽകുമെന്നും നേതാക്കൾ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംഘടനാ തിരഞ്ഞെടുപ്പ് ; ‘അംഗീകൃത വിദ്യാർഥി’കളാകാനായി കെ.എസ്.യു.ക്കാർ

0
കൊല്ലം : സംഘടനാ തിരഞ്ഞെടുപ്പ് എത്തിയതോടെ ‘അംഗീകൃത വിദ്യാർഥി’കളാകാനുള്ള തിരക്കിൽ കെ.എസ്.യു.പ്രവർത്തകർ....

ശക്തമായ മഴ ; സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്....

ജയിലിൽ നിന്ന് നിർദേശം നൽകി ; നിജ്ജർ വധത്തിനു പിന്നിൽ ലോറൻസ് ബിഷ്ണോയ്

0
വാഷിങ്ടൺ : ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജർ കാനഡയിൽ കൊലപ്പെടുത്താൻ...

ഖമനയിയുടെ സംസ്കാരം ഇന്ന് ; ഒളിവിൽ തുടർന്ന് മകൻ മുജ്തബ

0
നജാഫ്/ടെഹ്റാൻ : മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ സംസ്കാരം...