ബിജെപി ഫണ്ട് തട്ടിപ്പ് : പാർട്ടിപതാക നിർമിക്കാൻ 31 ലക്ഷം രൂപ കമ്മിഷൻ ; ഇടനിലക്കാരന്റെ ശബ്ദരേഖ പുറത്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടിപ്പതാകയും അനുബന്ധ സാമഗ്രികളും നിർമിച്ചതിന് ബിജെപി സംസ്ഥാന സെക്രട്ടറി 31 ലക്ഷം രൂപ കമ്മിഷൻ വാങ്ങിയെന്ന പുതിയ ശബ്ദരേഖ പുറത്ത്. കരാറിന്റെ ഇടനിലക്കാരനാണ് കമ്മിഷൻ നൽകിയതിന്റെ കാര്യങ്ങൾ വിശദീകരിക്കുന്നത്. ആകെ 1.62 കോടി രൂപയ്ക്കായിരുന്നു കരാർ. ഈ തുക മുഴുവൻ തരുമ്പോൾ സെക്രട്ടറിക്ക് കമ്മിഷനായി 31 ലക്ഷം രൂപ നൽകാമെന്നായിരുന്നു വാഗ്ദാനമെന്നു ശബ്ദരേഖയിൽ പറയുന്നു. എന്നാൽ 4.65 ലക്ഷം രൂപ കരാറുകാരനു നൽകാനിരിക്കെ, സെക്രട്ടറി മുഴുവൻ കമ്മിഷൻ തുകയും കൈപ്പറ്റി. തിരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ ഈ തുക തരാമെന്നായിരുന്നു സെക്രട്ടറിയുടെ ഉറപ്പ്.

ഇപ്പോൾ വിളിച്ചാൽ ആരും ഫോൺ എടുക്കുന്നില്ല. തന്റെ ഉറപ്പിലാണ് കമ്പനി 31 ലക്ഷം രൂപ സെക്രട്ടറിക്കു നൽകിയത്. എത്രയും പെട്ടെന്ന് ബാക്കി തുക നൽകണം. താൻ ഇപ്പോൾ കമ്പനിയിൽ മറുപടി പറയാൻ പറ്റാതെ നിൽക്കുകയാണെന്നും പ്രചാരണസമിതിയിൽ ഉണ്ടായിരുന്ന മറ്റൊരു നേതാവുമായുള്ള സംഭാഷണത്തിൽ ഇടനിലക്കാരൻ പറയുന്നുണ്ട്. ഇതുവരെ പുറത്തുവന്ന ആരോപണങ്ങൾ അനുസരിച്ച് ബിജെപിക്കുള്ളിൽ നടന്നത് 12 കോടിയുടെ തട്ടിപ്പെന്നാണ് നിഗമനം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതൃസ്ഥാനം : സിപിഐക്ക് അര്‍ഹതയുണ്ട്, ന്യായമായ ആവശ്യമെന്ന് ഡി രാജ

0
ഡൽഹി : പ്രതിപക്ഷ ഉപനേതൃ സ്ഥാനമെന്ന ആവശ്യത്തിലുറച്ച് സിപിഐ ദേശീയ നേതൃത്വം....

തൊപ്പിക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി സൈബർ പോലീസ് ; അശ്ലീല വീഡിയോ പങ്കുവെച്ച കേസിൽ...

0
കൊച്ചി: തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബർ നിഹാദിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി....

ഓപ്പറേഷൻ തൂഫാൻ ; മയക്കുമരുന്നുമായി ഓട്ടോ ഡ്രൈവർ പിടിയിൽ

0
കൊച്ചി: കൊച്ചിയിൽ 'ഓപ്പറേഷൻ തൂഫാൻ - ദി നാർക്കോ ഹണ്ട്' പരിശോധനക്കിടെ...

പുരവഞ്ചിയിൽനിന്ന് കാൽവഴുതി വീണു ; സ്പാ ജീവനക്കാരി കായലിൽ മുങ്ങി മരിച്ചു

0
ആലപ്പുഴ : പുരവഞ്ചിയിൽനിന്നു വീണ് സ്പാ ജീവനക്കാരിയായ യുവതി മരിച്ചു. തമിഴ്നാട്...