പ്രതിപക്ഷ ഉപനേതൃസ്ഥാനം : സിപിഐക്ക് അര്‍ഹതയുണ്ട്, ന്യായമായ ആവശ്യമെന്ന് ഡി രാജ

For full experience, Download our mobile application:
Get it on Google Play

ഡൽഹി : പ്രതിപക്ഷ ഉപനേതൃ സ്ഥാനമെന്ന ആവശ്യത്തിലുറച്ച് സിപിഐ ദേശീയ നേതൃത്വം. ഇതൊരു ന്യായമായ ആവശ്യമാണെന്നും എല്‍ഡിഎഫിന്റെ പ്രധാന ഘടകക്ഷിയാണ് സിപിഐ എന്നും ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജ പറഞ്ഞു. കേരളത്തിലെ നേതാക്കളില്‍ നിന്ന് ചര്‍ച്ചയുടെ പുരോഗതി തേടുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെ ചൊല്ലിയുള്ള സിപിഐഎം-സിപിഐ ഭിന്നത പരിഹരിക്കാന്‍ വീണ്ടും ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ഡി രാജ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. പ്രതിപക്ഷ നേതാവ് പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും സിപിഐയുമായി ചര്‍ച്ചകള്‍ നടത്താനിരിക്കുകയാണ്. പിണറായി വിജയന്‍ സിപിഐ പ്രതിനിധികളുമായി നേരിട്ട് സംസാരിക്കുന്നതോടെ അവര്‍ വഴങ്ങിയേക്കുമെന്നാണ് സിപിഐഎം നേതാക്കളുടെ പ്രതീക്ഷ.

എന്നാല്‍ ഇതൊരു അഭിമാന പ്രശ്‌നമായി സിപിഐ നേതാക്കള്‍ ഏറ്റെടുത്തിരിക്കുന്ന സാഹചര്യത്തില്‍ അവര്‍ എന്ത് തീരുമാനമെടുക്കുമെന്ന് പ്രവചിക്കാനാകില്ല. മുന്നണിയുടെ പ്രവര്‍ത്തനം തന്നെ സ്തംഭിപ്പിച്ച വിഷയത്തിന് പരിഹാരം കാണുകയെന്ന ഉദ്ദേശത്തോടെയാണ് സിപിഐഎം ചര്‍ച്ചക്ക് മുന്‍കൈ എടുത്തത്. കീഴ് വഴക്കം ചൂണ്ടിക്കാട്ടിയാണ് സിപിഐഎം, സിപിഐയുടെ ആവശ്യം നിരാകരിക്കുന്നത്. എന്നാല്‍ ഉപനേതൃസ്ഥാനമെന്ന ആവശ്യം സിപിഐ നേതാക്കള്‍ പരസ്യമാക്കിയ സാഹചര്യത്തില്‍ ആവശ്യത്തില്‍ നിന്ന് പിന്നോട്ടുപോകാനാവാത്ത സ്ഥിതിയിലാണ് സിപിഐ. പ്രതിപക്ഷ ഉപനേതാവാകാന്‍ ആളെ വരെ കണ്ടെത്തിയിട്ടുണ്ടെന്നാണ് സൂചന.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...