കെഎസ്ആർടിസി വിശദീകരണം ; ക്യാൻസർ രോഗികൾക്കുള്ള സൗജന്യ യാത്ര അവസാനിപ്പിച്ചു എന്നത് തെറ്റായ പ്രചരണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കെഎസ്ആർടിസി ക്യാൻസർ രോഗികൾക്കായി നടപ്പിലാക്കിവരുന്ന സൗജന്യ യാത്രാ പദ്ധതി നിർത്തലാക്കിയെന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിലും ചില മാധ്യമങ്ങളിലും പ്രചരിക്കുന്ന വാർത്തകൾ തീർത്തും വസ്തുതാവിരുദ്ധമാണെന്ന് അധികൃതര്‍ അറിയിച്ചു. ക്യാൻസർ രോഗികൾക്കായി കെഎസ്ആർടിസി പ്രത്യേകമായി ഏർപ്പെടുത്തിയിട്ടുള്ള യാത്രാ കാർഡ്, സോഫ്റ്റ്‌വെയർ അപ്ഡേഷൻ നടപടികൾ മൂലം പുതുക്കി നൽകേണ്ട കാർഡ് വിതരണത്തിൽ ചെറിയ കാലതാമസം ഉണ്ടായിരുന്നു. സാങ്കേതിക പ്രശ്നം വേഗത്തിൽ പരിഹരിച്ച് കാർഡ് വിതരണം ഉടൻ തന്നെ പുനരാരംഭിച്ചിരുന്നു. എന്നാൽ ആ സമയത്ത് നിലവിൽ ഉപയോഗിച്ചുവന്നിരുന്ന വാലിഡ് ആയിട്ടുള്ള കാർഡുകൾ ഉപയോഗിച്ചുള്ള സൗജന്യ യാത്ര യാതൊരു തടസവും കൂടാതെ തുടർന്നുവരികയുമായിരുന്നു. ആയതിനാൽ, ക്യാൻസർ രോഗികൾക്കായുള്ള സൗജന്യ യാത്രാ പദ്ധതി അവസാനിപ്പിച്ചുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് കെഎസ്ആർടിസി അധികൃതര്‍ വ്യക്തമാക്കി.

ഇത്തരത്തിലുള്ള തെറ്റായ പ്രചരണങ്ങൾ പൊതുജനങ്ങളിലും ഈ പദ്ധതിയുടെ ഗുണഭോക്താക്കളിലും ആശയക്കുഴപ്പവും തെറ്റിദ്ധാരണയും സൃഷ്ടിക്കുന്നു എന്നത് വേദനാജനകമാണ്. പൊതുജനങ്ങളും സാമൂഹ്യ മാധ്യമ ഉപയോക്താക്കളും സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും, കെഎസ്ആർടിസിയുടെ ഔദ്യോഗിക അറിയിപ്പുകൾ മാത്രമാണ് വിശ്വസിക്കേണ്ടതെന്നും അധികൃതര്‍ അഭ്യർത്ഥിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആലപ്പുഴയിൽ ബിരുദ വിദ്യാർത്ഥിയെ പോലീസ് ക്രൂരമായി മർദിച്ചെന്ന് പരാതി

0
ആലപ്പുഴ: ആലപ്പുഴ വീയപുരത്ത് കഞ്ചാവ് കടത്തുന്നെന്ന സംശയത്തിന്‍റെ പേരില്‍ ബിരുദ വിദ്യാര്‍ഥിയെ...

പോലീസ് ഉദ്യോഗസ്ഥനാണെന്ന് തെറ്റദ്ധരിച്ച് യുവാവിനെ പേനാക്കത്തികൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ

0
പത്തനംതിട്ട: പോലീസ് ഉദ്യോഗസ്ഥനാണെന്ന് തെറ്റദ്ധരിച്ച് യുവാവിനെ പേനാക്കത്തികൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമിച്ച...

താമരശ്ശേരിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ച് കയറിയ യുവാവിനെ പൂട്ടിയിട്ടു

0
കോഴിക്കോട്: താമരശ്ശേരിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ചു കയറിയ യുവാവിനെ വീട്ടുകാർ...

സൗദിയിലെ എണ്ണ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാഖിന്റെ ഡ്രോൺ ആക്രമണ ശ്രമം ; ശക്തമായി തടഞ്ഞ്...

0
റിയാദ്: സൗദി അറേബ്യയിലെ പ്രമുഖ എണ്ണ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാഖിൽ നിന്ന്...