ആലപ്പുഴയിൽ ബിരുദ വിദ്യാർത്ഥിയെ പോലീസ് ക്രൂരമായി മർദിച്ചെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ആലപ്പുഴ വീയപുരത്ത് കഞ്ചാവ് കടത്തുന്നെന്ന സംശയത്തിന്‍റെ പേരില്‍ ബിരുദ വിദ്യാര്‍ഥിയെ പോലീസ് ക്രൂരമായി മര്‍ദിച്ചെന്ന് പരാതി. മര്‍ദനത്തിനു പിന്നാലെ രക്തം ഛര്‍ദിച്ച യുവാവ് മൂന്ന് ദിവസത്തോളം ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിഞ്ഞു. എന്നാല്‍ ഓള്‍ട്ടറേഷന്‍ നടത്തിയ കാര്‍ കസ്റ്റഡിയിലെടുത്തതിന്‍റെ പേരിലുളള തെറ്റായ ആരോപണമാണെന്നും കാറില്‍ യുവാവിനൊപ്പമുണ്ടായിരുന്ന ആള്‍ക്കെതിരെ കഞ്ചാവ് ബീഡി വലിച്ചതിന് കേസ് എടുത്തിട്ടുണ്ടെന്നുമാണ് വീയപുരം പോലീസിന്‍റെ വിശദീകരണം. ഈ മാസം ഇരുപത്തിരണ്ടാം തീയതി വീയപുരം പോലീസില്‍ നിന്ന് ഈ വിധം മര്‍ദനമേറ്റെന്നാണ് മുഹമ്മദ് യാസിന്‍ എന്ന ഇരുപതുകാരന്‍റെ പരാതി. വാഹനപരിശോധനയ്ക്കായി പോലീസ് കൈകാട്ടിയപ്പോള്‍ നിര്‍ത്തിയില്ലെന്ന് പറഞ്ഞ് പിന്തുടര്‍ന്ന് പിടികൂടിയായിരുന്നു തല്ലിയത്. പോലീസ് കൈകാട്ടിയത് കാണാത്തതു കൊണ്ടാണ് വാഹനം നിര്‍ത്താതിരുന്നതെന്നും പിന്നീട് പോലീസ് വിളിച്ചതനുസരിച്ച് സ്റ്റേഷനിലേക്ക് പോകും വഴിയാണ് റോഡില്‍ വച്ച് വളഞ്ഞു പിടികൂടി തല്ലിച്ചതച്ചതെന്നും യാസിന്‍ പറയുന്നു.

റോഡില്‍ വെച്ച് കണ്ട ഒരു സുഹൃത്തിന് ലിഫ്റ്റ് നല്‍കിയിരുന്ന കാര്യവും യാസിന്‍ സമ്മതിക്കുന്നുണ്ട്. അശ്വിന്‍ എന്ന ഈ യുവാവ് നേരത്തെ കഞ്ചാവ് കേസില്‍ ഉള്‍പ്പെട്ടിട്ടുളളയാളെന്നാണ് പോലീസ് വാദം. സംഭവദിവസം അശ്വിന്‍ കാറിലിരുന്ന് കഞ്ചാവ് ബീഡി വലിച്ചെന്ന് പൊലീസ് എഫ്ഐആര്‍ ഇട്ടിട്ടുമുണ്ട്. അനധികൃത മോഡിഫിക്കേഷന്‍ വരുത്തിയെന്നും അശ്രദ്ധമായി വാഹനമോടിച്ചെന്നും കാട്ടി യാസിന്‍റെ കാറും പോലീസ് പിടിച്ചെടുത്തു. എന്നാല്‍ അശ്വിന്‍റെ പേരില്‍ കേസുണ്ടായിരുന്ന കാര്യം തനിക്കറിയില്ലായിരുന്നെന്ന് യാസിന്‍ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....