താമരശ്ശേരിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ച് കയറിയ യുവാവിനെ പൂട്ടിയിട്ടു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: താമരശ്ശേരിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ചു കയറിയ യുവാവിനെ വീട്ടുകാർ പൂട്ടിയിട്ടു. സംഭവത്തെത്തുടർന്ന് യുവാവിന്റെ സുഹൃത്തുക്കളുടെ ആറംഗസംഘം വീട്ടുകാരെ മർദിച്ച് യുവാവിനെ കൊണ്ടുപോയി. സംഭവത്തിൽ അടിവാരം സ്വദേശി മിഷ്ബാഹുലിനെയും സുഹൃത്തുക്കളായ മയിലാളംപാറ സ്വദേശികളായ അബൂബക്കർ അശ്മിൽ, വി.കെ. ഷഹാസ്, മുഹമ്മദ് ആഷിക് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുറിയിലേക്ക് യുവാവ് അതിക്രമിച്ചു കയറുകയായിരുന്നു. ശബ്ദം കേട്ട് മുറിയിലെത്തിയ വീട്ടുകാർ യുവാവിനെ മുറിയിൽ തന്നെ പൂട്ടിയിടുകയായിരുന്നു. തുടർന്ന് യുവാവ് സുഹൃത്തുക്കളെ വിളിച്ചു വരുത്തുകയായിരുന്നു. തുടർന്ന് ആറംഗസംഘം വീട്ടിലെത്തി വീട്ടുകാരെ മർദിച്ച് വീടിന് കേടുപാടുകൾ വരുത്തി യുവാവിനെ കൊണ്ടുപോവുകയായിരുന്നു.

സംഘം എത്തിയ ബൈക്കുകൾ നാട്ടുകാർ പോലീസിന് കൈമാറി. മുഖ്യപ്രതി മിഷ്ബാഹുൽ പോക്സോ കേസ് ഉൾപ്പെടെ നിരവധി അക്രമ കേസുകളിൽ പ്രതിയാണ്. വീട്ടുകാർക്ക് യുവാവുമായി യാതൊരുവിധ ബന്ധവുമില്ലെന്നാണ് വിവരം. മറ്റു പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....