Monday, April 14, 2025 2:54 pm

ആലപ്പുഴ നോർത്ത് പോലീസ് സ്റ്റേഷനിലെ എസ്ഐ ജോണിനെതിരെ പരാതിയുമായി ആത്മഹത്യ ചെയ്ത യുവാവിന്റെ കുടുംബം ; വകുപ്പുതല അന്വേഷണത്തിന് ജില്ലാ പോലീസ് മേധാവി ഉത്തരവിട്ടു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ:  പാലക്കുളത്ത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസിനെതിരെ മരിച്ച അക്ഷയ് ദേവിന്‍ന്റെ അച്ഛൻ. കള്ളക്കേസിൽ കുടുക്കിയതും പരാതിക്കാരുടെ സ്വാധീനത്തിന് വഴങ്ങി മൂത്ത മകനെ മർദ്ദിച്ചതിൽ മനംനൊന്തുമാണ് ആത്മഹത്യയെന്ന് അച്ഛൻ സുധാകരൻ പറഞ്ഞു.  പോലീസിനെതിരെ ആത്മഹത്യാ കുറിപ്പ് എഴുതി വെച്ച് ഇന്നലെ വൈകീട്ടോടെയാണ് അക്ഷയ് ദേവ് ജീവനൊടുക്കിയത്. പരാതിക്കാരുടെ സ്വാധീനത്തിന് വഴങ്ങിയാണ് പോലീസ് പ്രവർത്തിച്ചതെന്നും കുടുംബം. കുടുംബത്തിന്റെ  പരാതിയിൽ വകുപ്പ് തല അന്വേഷണത്തിന് ജില്ലാ പോലീസ് മേധാവി നിർദേശം നൽകി.

19 കാരൻ അക്ഷയ് ദേവിന്റെ  ആത്മഹത്യാകുറിപ്പിൽ പറയുന്ന കാര്യങ്ങൾ അച്ഛനും ആവർത്തിക്കുന്നു. ഇരട്ടപ്പേര് വിളിച്ചതിനെ തുടർന്നുള്ള അടിപിടി കേസിലാണ് അക്ഷയ് ദേവിനെ നോർത്ത് പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. അക്ഷയ്ക്കൊപ്പം താനും മൂത്ത മകൻ അമൽ ദേവും സ്റ്റേഷനിലെത്തി. പരാതിക്കാരിയുടെ മുന്നിൽ വച്ച് നോർത്ത് സ്റ്റേഷനിലെ എസ്ഐ ജോൺ അസഭ്യം വിളിക്കുകയും മൂത്ത് മകനെ മർദ്ദിക്കുകയും ചെയ്തു. മോഷണക്കുറ്റമടക്കം ചുമത്തി തന്നെയും മകനെയും അകത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സുധാകരൻ പറഞ്ഞു. സംഭവത്തിൽ കുറ്റക്കാരായ പോലീസുകാർക്ക് എതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഫലസ്തീൻ ചിത്രകാരി ദിന സൗറുബ് ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു

0
ഗാസ്സ: ഫലസ്തീൻ ചിത്രകാരി ദിന ഖാലിദ് സൗറുബ് ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു....

കാട്ടാന ആക്രമണത്തില്‍ മരിച്ച് രണ്ട് മാസമായിട്ടും സർക്കാർ സഹായധനം ലഭിച്ചില്ലെന്ന് പരാതി

0
കൽപ്പറ്റ: വയനാട്ടില്‍ ആദിവാസി യുവാവ് മാനു കാട്ടാന ആക്രമണത്തില്‍ മരിച്ച് രണ്ട്...

ഓണ്‍ലൈന്‍ ടാക്‌സിയുടെ മറവില്‍ ലഹരിമരുന്നു വില്‍പന ; ഡ്രൈവര്‍ അറസ്റ്റില്‍

0
എറണാകുളം: കാക്കനാട് ഓണ്‍ലൈന്‍ ടാക്‌സിയുടെ മറവില്‍ ലഹരി മരുന്നു വില്‍പന നടത്തിയ...

ഫേസ്ബുക്കിൽ പരിചയപ്പെട്ട് തൃശൂർ സ്വദേശിയുടെ 1.90 കോടി തട്ടിയ നൈജീരിയക്കാരൻ പിടിയിൽ

0
തൃശൂർ: ഫേസ്ബുക്കിലൂടെ പരിചയപെട്ട് വ്യാജ വാഗ്ദാനങ്ങൾ നൽകി തൃശൂർ സ്വദേശിയുടെ 1.90...