കൊടുങ്ങല്ലൂര്‍: തൃശ്ശൂര്‍ കൊടുങ്ങല്ലൂരില്‍ കോളേജ് വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം. എംഇഎസ് അസ്മാബി കോളേജിലെ ബിഎസ്‍സി ബോട്ടണി മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി അഖില്‍ കൃഷ്ണനെയാണ് അക്രമി സംഘം മര്‍ദ്ദിച്ചത്. ഡിസംബര്‍ 30 നാണ് സംഭവം നടന്നത്. വിദ്യാര്‍ത്ഥിയെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ടിക് ടോക്കില്‍ പ്രചരിക്കുന്നുണ്ട്. ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും യുവാക്കളെ ഇതുവരെ പിടികൂടിയിട്ടില്ല. കൊടുങ്ങല്ലൂര്‍ ഗവണ്‍മെന്‍റ് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ് വിദ്യാര്‍ത്ഥി.
തൃശ്ശൂര്‍ കൊടുങ്ങല്ലൂരില്‍ കോളേജ് വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം
RECENT NEWS
Advertisment