ഭോപ്പാൽ: മധ്യപ്രദേശിൽ യുവതിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ ബിജെപി നേതാവ് അറസ്റ്റിൽ. അശോക് നഗർ ജില്ലയിലെ ബിജെപി മാധ്യമ വിഭാഗത്തിന്റെ ചുമതലയുള്ള ദേവേന്ദ്ര താമ്രാകറാണ് അറസ്റ്റിലായത്. താമ്രാകറിന്റെ കൃഷിയിടത്തിലെ പണിക്കാരായ ദമ്പതികളെ കൽക്കരിപ്പാടത്ത് ജോലി വാഗ്ദാനം ചെയ്ത് സിംഗ്രോളിയിൽ എത്തിക്കുകയായിരുന്നു. സിംഗ്രോളിൽ എത്തിയശേഷം ഭർത്താവിന് മദ്യം നൽകി മയക്കിയ ശേഷം കൽക്കരിഖനി കാണിക്കാമെന്ന് പറഞ്ഞ് ഒഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ പരാതി.
പോലീസിൽ പരാതിപ്പെട്ടാൽ പ്രത്യാഘാതമുണ്ടാകുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. ഞായറാഴ്ച സിംഗ്രോളിയിൽ നിന്നും താമ്രാകറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. അതേസമയം തമ്രാകറിനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ച് സിംഗ്രോളി പോലീസ് സ്റ്റേഷനില്‍ നിവേദനം നൽകിയതായി മധ്യപ്രദേശ് ബിജെപി നേതൃത്വം വ്യക്തമാക്കി.