Monday, June 3, 2024 4:23 pm

മകള്‍ പീഡനത്തിരയായത് അറിഞ്ഞ അച്ഛനമ്മമാര്‍ ജീവനൊടുക്കി

For full experience, Download our mobile application:
Get it on Google Play

കോട്ടയം: മകള്‍ പീഡനത്തിരയായത് അറിഞ്ഞ അച്ഛനമ്മമാര്‍ ജീവനൊടുക്കി. അച്ഛനമ്മമാരെ മരിച്ചനിലയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് മകളും ആത്മഹത്യ ചെയ്തു. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. പീഡനക്കേസില്‍ പ്രതിയായ യുവാവിനെ ശനിയാഴ്ച പോലീസ് പിടിച്ചിരുന്നു. ഇറുമ്പയം കല്ലുവേലി ജിഷ്ണു (20) ആണ് അറസ്റ്റിലായത്. ഞായറാഴ്ച ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പോക്‌സോ നിയമപ്രകാരമാണ് നടപടി.

ശാരീരിക അസ്വാസ്ഥ്യത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ മൂവാറ്റുപുഴയിലെ ആശുപത്രിയില്‍ പരിശോധിച്ചിരുന്നു. രണ്ടുമാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയായതിനാല്‍ ആശുപത്രി അധികാരികള്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴി എടുത്തശേഷമാണ് യുവാവിനെ അറസ്റ്റുചെയ്തത്.

മകളെ ഉപദ്രവിച്ചതറിഞ്ഞതുമുതല്‍ അച്ഛനമ്മമാര്‍ വിഷമത്തിലായിരുന്നു. ഞായറാഴ്ച രാവിലെ ഏഴുമണിയോടെ മകള്‍ ഉണര്‍ന്നുവന്നപ്പോള്‍ അച്ഛനും അമ്മയും മുറിയുടെ ജനലില്‍ ഷാളില്‍ തൂങ്ങിമരിച്ചുകിടക്കുന്നതാണ് കണ്ടത്. പെണ്‍കുട്ടി ദൂരസ്ഥലത്ത് താമസിക്കുന്ന സഹോദരിയെ വിളിച്ച് വിവരം പറഞ്ഞു. അവര്‍ അറിയിച്ചത് പ്രകാരം പോലീസും സമീപവാസികളും വീട്ടിലെത്തിയപ്പോള്‍ മകളും തൂങ്ങിമരിച്ച നിലയിലായിരുന്നു. ഈ കുട്ടിയുടെ കൈഞരമ്പ് മുറിച്ചനിലയിലാണ്. ആ രീതിയില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടപ്പോള്‍ തൂങ്ങിയതാകാമെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബിജെപിയിലെ അതൃപ്തി വോട്ടുകളും യുഡിഎഫിന് കിട്ടി ; കണ്ണൂരില്‍ 2019 ആവര്‍ത്തിക്കുമെന്ന് കെ സുധാകരൻ

0
കണ്ണൂര്‍: ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണലിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ കണ്ണൂരില്‍...

നീറ്റ് ചോദ്യക്കടലാസ് ചോര്‍ന്നു : വീണ്ടും പരീക്ഷ നടത്തണമെന്ന് സുപ്രീം കോടതിയില്‍ ഹര്‍ജി

0
ന്യൂഡല്‍ഹി: നീറ്റ് യുജി ചോദ്യപ്പേപ്പര്‍ ചോര്‍ന്നെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ വീണ്ടും പരീക്ഷ നടത്തണമെന്ന്...

കൊച്ചിയിലെ കാനകളുടെ ശുചീകരണത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

0
കൊച്ചി: കൊച്ചിയിലെ കാനകളുടെ ശുചീകരണത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കാനകള്‍...