ന്യൂഡൽഹി : ശബരിമല യുവതി പ്രവേശം ഉൾപ്പെടെ മതസ്വാതന്ത്ര്യവും മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട ഏഴ് ഭരണഘടനാ വിഷയങ്ങൾ പരിശോധിക്കാൻ രൂപീകരിച്ച ഒമ്പതംഗ ബെഞ്ച് ഇന്ന് മുതൽ വാദം കേൾക്കും.
രാവിലെ 10.30ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ, ജസ്റ്റിസുമാരായ ആർ ഭാനുമതി. അശോക് ഭൂഷൺ, എൽ നാഗേശ്വരറാവു, എം എം ശാന്തന ഗൗഡർ, എസ് എ നസീർ, ആർ സുഭാഷ് റെഡ്ഡി, ബി ആർ ഗവായി, സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേൾക്കുക. നവംബർ 14നാണ് ശബരിമല പുനഃപരിശോധനാ ഹർജികൾ മാറ്റിവെച്ച് മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിശോധിക്കുന്നതിന് സുപ്രീംകോടതിയുടെ അഞ്ചംഗ വിശാല ബെഞ്ച് രൂപീകരിച്ചത്.