4 വർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി : പ്രവേശനപ്പരീക്ഷ ഉണ്ടാകുമെന്ന് ഡൽഹി സർവകലാശാല

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ദേശീയ വിദ്യാഭ്യാസ നയ(എൻ.ഇ.പി.)പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി. പ്രവേശനം നൽകുന്നതിന് പ്രവേശനപ്പരീക്ഷ നടത്തുമെന്ന് ഡൽഹി സർവകലാശാല. വിദ്യാർഥികൾക്ക് പിഎച്ച്.ഡി. പ്രവേശനത്തിന് അപേക്ഷിക്കാൻ പോർട്ടലും തുറക്കും. സർവകലാശാലയിൽ പഠിച്ചിറങ്ങുന്നവർക്കായി ഇൻ-ഹൗസ് പ്രവേശനപ്പരീക്ഷയാകും നടത്തുകയെന്ന് രജിസ്ട്രാർ വികാസ് ഗുപ്ത പറഞ്ഞു. യു.ജി.സി. ചട്ടങ്ങൾക്കനുസരിച്ചാണ് ഈ പരീക്ഷ നടത്തുന്നത്. ഈമാസം തന്നെ അപേക്ഷിക്കാനുള്ള പോർട്ടൽ പുറത്തിറക്കും. നാലാംവർഷം 7.5 സി.ജി.പി.എ. നേടുന്നവർക്ക് അപേക്ഷിക്കാം.

പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽനിന്നുള്ള വിദ്യാർഥികൾക്ക് 7.0 സി.ജി.പി.എ. വേണം. ഇവരിൽ പ്രവേശനപ്പരീക്ഷ പാസായി യോഗ്യത നേടുന്നവർക്ക് പിഎച്ച്.ഡി. പ്രവേശനം ലഭിക്കും. 2026-’27 വർഷം പഠിച്ചിറങ്ങുന്ന പ്രഥമ നാലുവർഷ ബിരുദ കോഴ്‌സിലെ വിദ്യാർഥികൾക്ക് ബിരുദാനന്തര ബിരുദം നേടാതെത്തന്നെ പിഎച്ച്.ഡി. പ്രവേശനം നൽകാൻ സർവകലാശാല നേരത്തേ തീരുമാനിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യവത്കരണ നീക്കങ്ങൾക്കിടെ നിർണായ ദൗത്യം ; രണ്ടാമത്തെ റോക്കറ്റ് വിക്ഷേപണത്തിന് സ്കൈറൂട്ട്

0
ബഹിരാകാശ ഗവേഷണ മേഖലയുടെ സ്വകാര്യവത്കരണം സംബന്ധിച്ച ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെ തങ്ങളുടെ രണ്ടാം...

തെക്കൻ ഫ്രാൻസിൽ ശക്തമായ ചുഴലിക്കാറ്റ് ; 41 പേർക്ക് പരിക്ക്

0
ഒക്‌സിറ്റാനിയ: തെക്കൻ ഫ്രാൻസിലെ പോമാസ് ഗ്രാമത്തിൽ ശക്തമായ ചുഴലിക്കാറ്റ് വീശിയടിച്ചു....

അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം ; സംസ്ഥാന പോലീസ് മേധാവിമാർക്ക് അമിത് ഷായുടെ നിർദേശം

0
ന്യൂഡൽഹി: രാജ്യത്തെ ആഭ്യന്തര സുരക്ഷയ്ക്ക് അനധികൃത കുടിയേറ്റം ഭീഷണിയാകുന്ന സാഹചര്യത്തിൽ നടപടി...

ഗുരുവായൂരിൽ ഇന്നു മുതൽ 28 വരെ സ്പെഷൽ ദർശനം ഇല്ല ; സെപ്റ്റംബർ മാസത്തെ...

0
ഗുരുവായൂർ : ഇന്നു (25-08-2026) മുതൽ 28 വരെ ഗുരുവായൂർ ക്ഷേത്രത്തിൽ...