കെപിസിസി അധ്യക്ഷ പദവിക്കായി ടി.എൻ പ്രതാപനും ; ഹൈക്കമാൻഡിനെ താൽപര്യം അറിയിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കെപിസിസി പ്രസിഡന്‍റ് പദവിക്കായുള്ള ചർച്ചകൾ സജീവമായിരിക്കെ താൽപര്യം പ്രകടിപ്പിച്ച് ടി.എൻ പ്രതാപനും. ഹൈക്കമാൻഡിനെ തന്‍റെ താൽപര്യം പ്രതാപൻ അറിയിച്ചിട്ടുണ്ട്. കെ.സി പക്ഷത്തുള്ള പ്രതാപൻ മുഖ്യമന്ത്രി വി.ഡി സതീശന്‍റെ പിന്തുണയും തേടിയതായാണ് സൂചന. കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ പിന്തുണ നിര്‍ണായകമാണ്. കൊടിക്കുന്നിൽ സുരേഷും അധ്യക്ഷ പദവിക്കായി താൽപര്യം പ്രകടിപ്പിച്ചിരുന്നു. അധ്യക്ഷ സ്ഥാനത്തേക്ക് കൊടിക്കുന്നില്‍ സുരേഷിനെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ദളിത് സംഘടനകള്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് കത്തയച്ചിട്ടുണ്ട്. 52 ദലിത്-ആദിവാസി സംഘടനകള്‍ ഉള്‍പ്പെടുന്ന ജസ്റ്റിസ് ഫോര്‍ നിതിന്‍രാജ് ആക്ഷന്‍ കൗണ്‍സില്‍ സംവരണ സമുദായ മുന്നണി എന്നിവയുടെ നേതൃത്വത്തിലാണ് കത്തയച്ചിരിക്കുന്നത്.

ദളിതരുടെ സാമുദായിക പ്രാതിനിധ്യം ഉറപ്പാക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രമുഖ ദളിത് ചിന്തകനും നേതാവുമായ സണ്ണി എം.കപിക്കാട് കത്ത് രാഹുല്‍ ഗാന്ധിക്ക് കൈമാറിയിരുന്നു. തുടര്‍ച്ചയായി ആറുതവണ എംപിയായ കൊടിക്കുന്നില്‍ സുരേഷിന് കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കാന്‍ തക്ക കഴിവും സീനിയോറിറ്റിയുമുണ്ട്. കൂടാതെ ഗാന്ധി കുടുംബവുമായുള്ള അടുത്ത ബന്ധവും പാര്‍ലമെന്ററി പാര്‍ട്ടിയിലെ ഉയര്‍ന്ന പദവികളിലെ പ്രവര്‍ത്തന പരിചയവും അദ്ദേഹത്തിന് അനുകൂല ഘടകങ്ങളാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സവാളക്ക് പൊള്ളുന്ന വില

0
കോഴിക്കോട്: സംസ്ഥാനത്ത് സവാളക്ക് പൊള്ളുന്ന വില. ചില്ലറ മാർക്കറ്റിൽ കിലോക്ക് വില...

യുവതലമുറയെ കൂടെനിർത്തണം ; ജെൻസീ തന്ത്രങ്ങളുമായി കേരള ബിജെപിയും

0
തിരുവനന്തപുരം : ജെൻസീ തലമുറയെ പാർട്ടിയോട് അടുപ്പിക്കാൻ ദേശീയതലത്തിൽ നടക്കുന്ന നീക്കങ്ങളുടെ...

ഐ.പി.എസ്. ട്രെയിനിഎന്നാ വ്യാജേന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ; 22-കാരൻ അറസ്റ്റിൽ

0
കോട്ടയം : ഐ.പി.എസ്. ട്രെയിനിയെന്ന് പരിചയപ്പെടുത്തി ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദത്തിലായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ...

അജ്ഞാത മൃതദേഹങ്ങൾ നിറഞ്ഞു ; ആലപ്പുഴ മെഡിക്കൽ കോളജ് മോർച്ചറി പ്രവർത്തനം പ്രതിസന്ധിയിൽ

0
ആലപ്പുഴ: അജ്ഞാത മൃതദേഹങ്ങൾ നിറഞ്ഞതിനാൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിയുടെ...