ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

For full experience, Download our mobile application:
Get it on Google Play

ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം സിക്സ് ഇന്ന് വിതരണം ചെയ്യും. പുതുതായി വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുന്നതിനായുള്ള ഫോമാണ് കമ്മീഷൻ വിതരണം ചെയ്യുന്നത്. ബെല്ലാ എസ്റ്റേറ്റിലെ ബൂത്തിൽ നിന്ന് വോട്ടുകൾ കൂട്ടത്തോടെ വെട്ടിയത് വിവാദമായതിന് പിന്നാലെയാണ് കമ്മീഷന്‍റെ നടപടി. വോട്ടർ പട്ടികയിൽ നിന്ന് പുറത്തായ 632 പേർക്കുള്ള പുതിയ ഫോമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വിതരണം ചെയ്യുന്നത്. പട്ടികയിൽ നിന്ന് പുറത്തായ വരെ ഫോം സിക്സ് വഴി ഉൾപ്പെടുത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. ഫോമിലെ രേഖകൾ പരിശോധിച്ച ശേഷം ആയിരിക്കും പട്ടികയിൽ ഉൾപ്പെടുത്തുന്നതിൽ കമ്മീഷൻ അന്തിമ തീരുമാനമെടുക്കുക.

ചാന്ദ്‍നി ചൗക് മണ്ഡലത്തിലെ 38 ബൂത്ത് നമ്പർ ആയ ബെല്ലാ എസ്റ്റേറ്റിലാണ് ഒരാളെ മാത്രം നിലനിർത്തി കൂട്ടത്തോടെ വോട്ടർമാരെ നീക്കം ചെയ്തത്. എന്യുമറേഷൻ ഫോമുകൾ വിതരണം ചെയ്യുന്നതിലും കൈപ്പറ്റുന്നതിലും ബൂത്ത് ലെവൽ ഓഫീസർക്ക് ഗുരുതര പിഴവുകൾ സംഭവിച്ചതായി വോട്ടർമാർ പരാതിപ്പെട്ടിരുന്നു. സംഭവം വിവാദമായതോടെ പ്രദേശത്തെ വോട്ടർമാർക്ക് ആയി നാളെ പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കും എന്നും തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തവരെയാണ് താമസം മാറി എന്ന പേരിൽ കമ്മീഷൻ കരട് വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....