ലാഹോര്‍: വീട്ടില്‍ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച 28 കാരന്റെ ജനനേന്ദ്രിയം മുറിച്ച് മാറ്റി 25കാരി. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. യുവതി വീട്ടില്‍ ഒറ്റയ്ക്കായിരുന്ന സമയത്താണ് യുവാവ് അക്രമിക്കാന്‍ എത്തിയത്. യുവതി ആദ്യം പകച്ച് പോയെങ്കിലും പെട്ടെന്ന് അടുക്കളയിലേക്കോടി കത്തിയെടുത്തു. എന്നാല്‍ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയിട്ടും ഇയാള്‍ പിന്തിരിയാന് തയ്യാറായില്ല. തുടര്‍ന്ന് ഇയാളുടെ ജനനേന്ദ്രിയം കത്തി ഉപയോഗിച്ച് മുറിച്ചുമാറ്റുകയായിരുന്നു.
വീട്ടില്‍ അതിക്രമിച്ച് കയറി പീഡനശ്രമം ; കത്തിയെടുത്ത് മുറിച്ചുമാറ്റി യുവതിയുടെ പ്രതികരണം
RECENT NEWS
Advertisment