ഐശ്വര്യം ലഭിക്കാൻ കെട്ടിയ ചരട് കഴുത്തിൽ മുറുകി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

ലക്നൗ : ഐശ്വര്യം വരാൻ കഴുത്തിൽ കെട്ടിയ ചരട് ഒരു വയസ്സുകാരനായ പിഞ്ചുകുഞ്ഞിന്റെ ജീവനെടുത്തു. ഉത്തർ പ്രദേശിലെ ഷാംലി ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം. ഐശ്വര്യം ഉണ്ടാകാനായി കുഞ്ഞിന്റെ കഴുത്തിൽ കറുത്ത ചരട് കെട്ടിയിരുന്നു. കുട്ടികളെ തള്ളിക്കൊണ്ട് നടക്കുന്ന ചെറിയ പ്രാമിനുള്ളിലായിരുന്നു കുഞ്ഞ്. ഇതിനുള്ളിൽ നിന്ന് എങ്ങനെയോ താഴെ വീണ സമയത്ത് കുഞ്ഞിന്റെ കഴുത്തിലെ ചരട് വണ്ടി‌യിൽ കുരുങ്ങി മുറുകിയാണ് അപകടം സംഭവിച്ചത്. സംഭവം നടക്കുമ്പോൾ കുഞ്ഞിന്റെ സമീപം മാതാപിതാക്കൾ ഉണ്ടായിരുന്നില്ല.

കുഞ്ഞിനെ വീടിനുള്ളിൽ ഇരുത്തിയതിന് ശേഷം ഇവർ ടെറസിലേക്ക് പോയിരിക്കുകയായിരുന്നു. ഇവർ തിരികെ എത്തിയപ്പോൾ കുഞ്ഞ് വണ്ടിക്കുള്ളിൽ ചലനമറ്റ് കിടക്കുന്നതാണ് കണ്ടത്. ചരട് കഴുത്തിൽ മുറുകിയ നിലയിൽ കണ്ടെത്തി. ഉടനടി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. കണ്ണുതട്ടാതിരിക്കാൻ കുഞ്ഞുങ്ങളുടെ കാലിലും കഴുത്തിലും ജപിച്ച ചരടുകൾ കെട്ടുക എന്നത് ഉത്തർപ്രദേശിലെ ആചാരങ്ങളുടെ ഭാ​ഗമാണ്. മിക്കയിടങ്ങളിലും ഇവ കാണാം. തൊഴിലാളിയാണ് കുഞ്ഞിന്റെ പിതാവ്. എങ്ങനെയാണ് വണ്ടിക്കുള്ളിൽ ഉറങ്ങിക്കിടന്ന കു‍ഞ്ഞ് വീണതെന്ന് മനസിലാകുന്നില്ലെന്ന് പിതാവ് വ്യക്തമാക്കി. സമാനമായ സംഭവം കഴിഞ്ഞ വർഷവും ഷംലിയിൽ നടന്നിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...