കൊച്ചി: പാലാരിവട്ടം മേൽപ്പാലത്തിന്റെ ഭാരപരിശോധനയിൽ തൽസ്ഥിതി തുടരണമെന്ന് സുപ്രീംകോടതി. രണ്ടാഴ്ചയ്ക്കകം കരാറുകാർ മറുപടി നൽകണം. മേൽപ്പാലത്തിന്റെ ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ നൽകിയ ഹർജിയിൽ ആണ് ജസ്റ്റിസ് ആർ.എഫ്. നരിമാൻ അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നും പാലം പൊളിക്കാൻ അനുമതി നൽകണമെന്നുമാണ് സംസ്ഥാന സർക്കാരിന്റെ ആവശ്യം. ഭാരപരിശോധന നടത്താനാകാത്തവിധം പാലം അപകടാവസ്ഥയിലാണെന്നും പൊതുസുരക്ഷ കണക്കിലെടുക്കാതെയാണ് ഹൈക്കോടതിയുടെ ഉത്തരവെന്നും ഹർജിയിൽ സർക്കാർ ചൂണ്ടിക്കാട്ടുന്നു.
പാലാരിവട്ടം മേൽപ്പാലത്തിന്റെ ഭാരപരിശോധനയിൽ തൽസ്ഥിതി തുടരണം ; രണ്ടാഴ്ചയ്ക്കകം കരാറുകാർ മറുപടി നൽകണം – സുപ്രീംകോടതി
RECENT NEWS
Advertisment