ഹണിട്രാപ്പില്‍ കുടുക്കി യുവാവിന്റെ കയ്യില്‍ നിന്ന് പണം തട്ടിയ സിനിമ നടിയും കൂട്ടുകാരനും അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി:  ഹണി ട്രാപ്പില്‍പ്പെടുത്തിയ ശേഷം ബ്ലാക്കമെയില്‍ ചെയ്ത് പണവും കാറും തട്ടിയെടുത്ത കേസില്‍  നടിയും സിനിമ പ്രവര്‍ത്തകയുമായ യുവതിയും സുഹൃത്തുമാണ് കൊച്ചിയില്‍ പിടിയിലായത്‌. ബിസിനസുകാരനായ യുവാവാണ് തട്ടിപ്പിനിരയായത്. കേസില്‍ രണ്ട് പേരെ കൂടി ഇനിയും  പിടികൂടാനുണ്ട്. കാക്കനാട് സ്വദേശിനി ജൂലി,പാലാരിവട്ടം സ്വദേശി രന്‍ജീഷ് എന്നിവരെയാണ്  കാക്കനാട് ഇന്ഫോപാര്‍ക് പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ജനുവരി 27നാണ് സംഭവം. കാക്കനാട്ടെ യുവതിയുടെ പുതുതായി തുടങ്ങിയ ബ്യൂട്ടിപാര്‍ലര്‍ കെട്ടിടത്തിലേക്ക് യുവാവിനെയും ബന്ധുവിനെയും വിളിച്ചു വരുത്തി ശേഷമാണ് തട്ടിപ്പ് നടത്തിയത്. ബിസിനസുകാരനായ യുവാവ് മുറിയില്‍ കയറിയ ഉടന്‍ പുറത്ത് നിന്ന് രണ്ട് പേര്‍ കൂടി എത്തുകയും യുവാവിനെ നഗനാക്കി നിര്‍ത്തിയ ശേഷം മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. അഞ്ച് ലക്ഷം  രൂപ തന്നില്ലെങ്കില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. യുവാവിന്റെ  കാറും മൂന്ന് മൊബൈല്‍ ഫോണും തട്ടിയെടുത്തു. അന്ന് 20,000 രൂപ യുവാവ് നല്‍കി.

പിന്നീട് രണ്ട് ദിവസങ്ങളിലായി അമ്പതിനായിരം രൂപ നല്‍കി. ഇതിനിടെ യുവാവിന്റെ  ചില സുഹൃത്തുക്കള്‍ക്ക് വീഡിയോ ദൃശ്യങ്ങള്‍ അയച്ചു കൊടുത്തു. ഇതോടെ ഇയാള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ജൂലിക്കും രന്‍ജിഷിനുമെതിരെ വെറെയും തട്ടിപ്പ് കേസുകള്‍ നിലവിലുണ്ട്. കേസില്‍ ഇവരുടെ കൂട്ടുപ്രതികള്‍ക്കായുള്ള അന്വേഷണം തുടരുകയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘ഇറാനിലെ ഊർജ പ്ലാന്റുകളും പാലങ്ങളും തകർക്കും, മതിയെന്ന് ഞാൻ പറയുന്നത് വരെ യുദ്ധം തുടരും’...

0
വാഷിങ്ടൺ : ഇറാനുമായി ധാരണയിൽ എത്തിയില്ലെങ്കിൽ‌, അടുത്ത ആഴ്ച മുതൽ യുഎസ്...

സ്വന്തം കറൻസിയും പതാകയും ദേശീയഗാനവും ; സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ബലൂചിസ്ഥാൻ

0
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ നിന്ന് തങ്ങൾ സ്വതന്ത്രരായതായി ബലൂചിസ്ഥാൻ പ്രഖ്യാപിച്ചു. സോഷ്യൽ...

ഇറാന് നേരെ വീണ്ടും യുഎസ് ആക്രമണം

0
തെഹ്റാൻ: ഇറാന് നേരെ വീണ്ടും ആക്രമണവുമായി യുഎസ്. ബന്ദർ അബ്ബാസ് ഉൾപ്പെടെ...

പാക് അധീന കശ്മീരിലെ പ്രതിഷേധം : പാകിസ്ഥാൻ മൗലികാവകാശങ്ങൾ നിഷേധിക്കുന്നതിന്റെ ഫലം ; ഇന്ത്യ

0
ന്യൂഡൽഹി : പാക് അധീന കശ്മീരിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങൾ പാകിസ്ഥാന്റെ...