Monday, June 17, 2024 10:34 am

തൃത്താല സ്നേഹ നിലയത്തിലെ സിദ്ദിഖ് മരിച്ചത് മർദ്ദനം മൂലമെന്ന് പോസ്റ്റ്മാർട്ടം റിപ്പോര്‍ട്ട്

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : തൃത്താല സ്നേഹ നിലയത്തിലെ അന്തേവാസിയായിരുന്ന സിദ്ദിഖ് മരിച്ചത് മർദ്ദനം മൂലമെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ട്. മർദ്ദനത്തെ തുടർന്ന് കുടലിന് ക്ഷതമേറ്റതാണ് മരണകാരണം. മറ്റു ആന്തരികാവയവങ്ങൾക്കും പരിക്കേറ്റിട്ടുണ്ടെന്നും പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

തൃത്താല സ്നേഹ നിലയത്തിലെ അന്തേവാസിയായിരുന്ന സിദ്ദിഖിന്റെ മരണത്തിൽ വീട്ടുകാരുടെ പരാതി ശരിവെക്കുന്ന തരത്തിലാണ് പോസ്റ്റ്മാർട്ടം റിപ്പോർട്ട്. സിദ്ദിഖിന്റെ അടിവയറ്റിൽ നീർക്കെട്ടുണ്ടായിരുന്നു. ശരീരത്തിന് പുറത്തും മർദ്ദനമേറ്റ പാടുകളുണ്ട്. സിദ്ദിഖിന്റെ നട്ടെലിനും അടിയേറ്റിട്ടുണ്ട്. വലിയതോതിലുള്ള മർദ്ദനമാണ് ഇയാൾക്ക് ഏൽക്കേണ്ടി വന്നത് എന്നതാണ് പോസ്റ്റ്മാർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്.

മാർച്ച് മൂന്നിനാണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് സിദ്ദിഖ് മരിക്കുന്നത്. 10 ദിവസത്തോളമായി ചികിത്സയിലായിരുന്ന സിദ്ദിഖിന് സ്നേഹ നിലയത്തിൽ നിന്നും മർദ്ദനമേറ്റതായി ബന്ധുക്കൾ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് സ്നേഹനിലയം വാർഡൻ മുഹമ്മദ് നബീലിനെ പോലീസ് അറസ്റ്റു ചെയ്തു.  സിദ്ദീഖിനെ മർദ്ദിച്ച കുറ്റത്തിനാണ് ഇയാൾക്കെതിരെ കേസെടുത്തിട്ടുള്ളത്. പോസ്റ്റ്മാര്‍ട്ടത്തില്‍ മരണകാരണം വ്യക്തമായതിനാൽ ഇയാൾക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്ന് ബന്ധുക്കൾ ആവശ്യപെട്ടു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിലെ ഭൂമിത്രസേന ക്ലബ്ബിന് സംസ്ഥാന അവാർഡ്

0
ചെങ്ങന്നൂര്‍ : സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റിന്റെ കോളേജ് തലത്തിലുള്ള...

‘നീനു സ്റ്റാർ’ ജീവിതത്തിലും സ്റ്റാറായി ; കുഴഞ്ഞുവീണ യാത്രക്കാരനുമായി ബസ് നേരെ ആശുപത്രിയിലേക്ക്, രക്ഷകരായി...

0
പാലക്കാട്: യാത്രക്കിടെ കുഴഞ്ഞ് വീണ യാത്രക്കാരന്‍റെ ജീവൻ രക്ഷിക്കാൻ ബസ് നേരെ...

ബ്ലോക്കുപടി റോഡിന്‍റെ സംരക്ഷണ ഭിത്തി തകര്‍ന്നിട്ട്‌ ദിവസങ്ങള്‍ ; തിരിഞ്ഞു നോക്കാതെ അധികൃതര്‍

0
റാന്നി : ദിവസേന നിരവധി സ്വകാര്യ വാഹനങ്ങളും സ്‌കൂൾ ബസുകളടക്കം സഞ്ചരിക്കുന്ന...

മല്ലപ്പള്ളി പഞ്ചായത്ത് ഓഫീസ് പടിയിലെ ഓട്ടോ സ്റ്റാൻഡിന് മുൻ ഭാഗത്തെ ബസ് സ്റ്റോപ്പ് മാറ്റിസ്ഥാപിക്കണമെന്ന...

0
മല്ലപ്പള്ളി : മല്ലപ്പള്ളി - തിരുവല്ല റോഡിൽ മല്ലപ്പള്ളി പഞ്ചായത്ത് ഓഫീസ്...