നിയമസഭ റിപ്പോർട്ടിങ്ങിലെ മാധ്യമ വിലക്ക് നീക്കി ആ​ന്ധ്രാപ്രദേശ് സ്പീക്കർ

For full experience, Download our mobile application:
Get it on Google Play

അമരാവതി: നിയസഭാ റിപ്പോർട്ടിങ്ങിൽ നിന്ന് മൂന്ന് മാധ്യമങ്ങളെ വിലക്കിയ വൈ.എസ്.ആർ.സി.പി സർക്കാരിന്റെ നടപടി മരവിപ്പിച്ച് ആന്ധ്രപ്രദേശ് സ്പീക്കർ. ഇടിവി, എബിഎൻ ആന്ധ്രാ ജ്യോതി, ടിവി 5 എന്നീ മാധ്യമങ്ങൾക്കാണ് മുൻ സർക്കാർ വിലക്കേർപ്പെടുത്തിയിരുന്നത്. ഈ വിലക്കാണ് പുതിയ സ്പീക്കറായി ചുമതലയേറ്റയുടൻ സി.എച്ച് അയ്യണ്ണ പത്രുഡു നീക്കിയത്. ‘ജനാധിപത്യത്തിൽ സാധാരണക്കാരൻ്റെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ട​ുന്നതിൽ മാധ്യമങ്ങൾ വലിയ പങ്ക് വഹിക്കുന്നു. കഴിഞ്ഞ വൈഎസ്ആർസിപി സർക്കാർ 4 വർഷവും ഒമ്പത് മാസവും മാധ്യമങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി. ഒരു നല്ല തീരുമാനമെടുത്തുകൊണ്ട് എൻ്റെ കർത്തവ്യങ്ങൾ ആരംഭിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അതിനാൽ, മാധ്യമ നിരോധനം നീക്കുന്ന ഫയൽ തന്നെ ഞാൻ ആദ്യം പരിഗണിച്ചുവെന്ന് സ്പീക്കർ പറഞ്ഞു.

മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിൻ്റെ നേതൃത്വത്തിലുള്ള സർക്കാരിന് കീഴിൽ മാധ്യമങ്ങൾ വേട്ടയാടില്ല. മുൻ മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡി മാധ്യമങ്ങളോട് വിവേചനത്തോടെയാണ് പെരുമാറിയതെന്നും അയ്യണ്ണ പറഞ്ഞു.സഭയുടെ മര്യാദ ഉയർത്തിപ്പിടിക്കുമെന്നും ഓരോ അംഗത്തിനും അർഹമായ ബഹുമാനം നൽകുമെന്നും പത്രുഡു പറഞ്ഞു. മുൻ സ്പീക്കർ സഭയുടെ അന്തസ് കളഞ്ഞുകുളിച്ചെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരള സ്റ്റേറ്റ് എക്സര്‍വീസ് ലീഗ് മലയാലപ്പുഴ യൂണിറ്റിന്‍റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിന ആഘോഷം നടന്നു

0
മലയാലപ്പുഴ : . കേരള സ്റ്റേറ്റ് എക്സര്‍വീസ് ലീഗ് മലയാലപ്പുഴ യൂണിറ്റിന്‍റെ...

പൊതുജനാരോഗ്യ മേഖലയിൽ അടിയന്തര മാറ്റങ്ങൾ അനിവാര്യം; സേവനനിലവാരം ഉറപ്പാക്കാൻ പുതിയ ക്യാമ്പയിനുമായി സിജെപി

0
ന്യൂഡൽഹി: രാജ്യത്തെ സർക്കാർ ആശുപത്രികളിലെ സേവനനിലവാരം പരിശോധിക്കാനായി പുതിയ ക്യാമ്പയിൻ പ്രഖ്യാപിച്ച്...

ജില്ലയില്‍ വില വര്‍ധിച്ചിട്ടും വാഴക്കുലകള്‍ കിട്ടാനില്ല : മറുനാടന്‍ കുലകള്‍ വിപണി കീഴടക്കുന്നു

0
പത്തനംതിട്ട : ജില്ലയില്‍ വാഴക്കുല വിപണയില്‍ വില കുതിച്ചുയരുമ്പോഴും വാഴക്കുലകള്‍ ലഭ്യമല്ലാത്തത് കര്‍ഷകരെ...

മലപ്പുറത്ത് കോൺഗ്രസ് എം എൽ എമാർക്കായി സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ നേതാക്കൾ തമ്മിലുള്ള വിഭാഗീയത...

0
കോഴിക്കോട്: മലപ്പുറത്ത് കോൺഗ്രസ് എം എൽ എമാർക്കായി സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ...