Friday, May 17, 2024 3:35 am

അമ്മയുടെ മരണാനന്തര ക്രിയകള്‍ക്ക് അത്യാവശ്യമുള്ള സാധനങ്ങള്‍ ജനമൈത്രി പോലിസ് വീട്ടിലെത്തിച്ചു നല്‍കി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കേരളത്തിലെ ജനമൈത്രി പോലീസിനെ പ്രശംസകൊണ്ട് ചൊരിയുകയാണ് കോഴിക്കോട് സ്വദേശിയും ദുബായിലെ ബാങ്ക് ഉദ്യോഗസ്ഥനുമായ ആനന്ദ് രാമസ്വാമി. അമ്മയുടെ മരണാനന്തര ക്രിയകള്‍ക്ക് അത്യാവശ്യമുള്ള സാധനങ്ങള്‍ കിട്ടാന്‍ എല്ലാവഴിയും അടഞ്ഞപ്പോള്‍ സഹായത്തിനെത്തിയത് കസബ ജനമൈത്രി പോലീസാണ്.

ആനന്ദിന്റെ അമ്മ ഗീതാ നാരായണന്‍ മാര്‍ച്ച്‌ 15-നാണ് മരിച്ചത്. പിറ്റേന്ന് രാവിലെ 7.45-ന് ആനന്ദും സഹോദരന്‍ സൂര്യനാരായണനും കുടുംബസമേതം കോഴിക്കോട് വിമാനമിറങ്ങി. വിദേശത്തുനിന്നുള്ളവര്‍ വീട്ടില്‍ത്തന്നെ കഴിയണമെന്ന് നിര്‍ദേശമുള്ളതിനാല്‍ മരണാനന്തരച്ചടങ്ങുകള്‍ക്കുള്ള സാധനങ്ങള്‍ ലഭിക്കാന്‍ പ്രയാസമായി. 13 ദിവസത്തേക്ക് പ്രത്യേക ചടങ്ങുകള്‍ നടത്തേണ്ടതുണ്ട്. പൂജാദ്രവ്യങ്ങള്‍ വില്‍ക്കുന്ന കടകളിലും മറ്റും ബന്ധപ്പെട്ടെങ്കിലും പ്രയോജനമുണ്ടായില്ല.

ഇതിനിടെയാണ് ദിവസവും ഫോണ്‍വിളിച്ച്‌ ആവശ്യങ്ങള്‍ തിരക്കുന്ന ജനമൈത്രി പോലീസിനോട് സങ്കടം പറഞ്ഞത്. സാധനങ്ങള്‍ വീട്ടിലെത്തിക്കാന്‍ പോലീസും ചില കടക്കാരോട് പറഞ്ഞെങ്കിലും അവര്‍ തയ്യാറായില്ല. സാധനങ്ങള്‍ വാങ്ങി ജനമൈത്രി ബീറ്റ് ഓഫീസര്‍മാരായ കെ.ടി. നിറാസും യു.പി. ഉമേഷും ഓട്ടോ വിളിച്ചെങ്കിലും അവര്‍ തലയൂരി.

പോലീസുകാര്‍ മടിച്ചില്ല. ബൈക്കില്‍ ഓല, കുരുത്തോല, തെങ്ങിന്‍പൂക്കുല, പൂജാ സാധനങ്ങള്‍, പുഷ്പങ്ങള്‍ എന്നിവയൊക്കെയായി ചാലപ്പുറം ഗണപത് ഗേള്‍സ് ഹൈസ്‌കൂളിനു സമീപമുള്ള പ്രശാന്തിയെന്ന വീട്ടിലെത്തി  ; മുഖാവരണം ഉണ്ടെന്നതിന്റെമാത്രം ധൈര്യത്തില്‍. വാക്കുകളിലൊതുക്കാനാവാത്ത സന്തോഷത്തോടെയാണ് ആനന്ദ് രാമസ്വാമി ഈ അസാധാരണസഹായം സ്വീകരിച്ചത്.

29 വരെ സമ്പര്‍ക്കവിലക്കാണ്. അതിനു മുന്‍പേ പുറംലോകത്തെ ഇക്കാര്യം അറിയിക്കണമെന്നു കരുതിയാണ് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടത്. സാധനങ്ങളുമായി പോകുമ്പോള്‍ മറ്റൊന്നും ചിന്തിച്ചില്ല. ഇത് ഫോട്ടോയില്‍ പകര്‍ത്തിയതും ശ്രദ്ധയില്‍പ്പെട്ടില്ല. ഇത്തരം സഹായങ്ങള്‍ തുടര്‍ന്നും ചെയ്യാന്‍ സന്തോഷമേയുള്ളൂവെന്ന് ബീറ്റ് ഓഫീസര്‍ നിറാസ് പറഞ്ഞു.

50 വീടുകളിലായി 64 പേരാണ് കസബ ജനമൈത്രി പോലീസിന്റെ നിര്‍ദേശപ്രകാരം നിരീക്ഷണത്തില്‍ കഴിയുന്നത്. മാങ്കാവില്‍ ഒരാള്‍ വിലക്ക് വകവെക്കാതെ വീടിനുപുറത്തിറങ്ങി നടന്നു. അത്ര മൈത്രി ഭാവത്തിലല്ലാതെ വെള്ളിയാഴ്ച പോലീസിന് ഇയാളെ താക്കീതുചെയ്ത് വീട്ടിലേക്ക് അയക്കേണ്ടിവന്നു. ഇനി ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടിയുമെടുക്കും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കുപ്പിയിൽ പെട്രോള്‍ ചോദിച്ചതിന്റെ പേരിൽ തർക്കം ; പാലക്കാട്ട് പമ്പ് ജീവനക്കാരനെ യുവാക്കൾ മർദ്ദിച്ചു

0
പാലക്കാട്: പട്ടിക്കരയിലെ പെട്രോള്‍ പമ്പ് ജീവനക്കാരനെ യുവാക്കൾ സംഘം ചേർന്ന് മർദ്ദിച്ചു....

സ്‌കൂൾ തുറക്കൽ : ഉദ്യോഗസ്ഥർക്ക് കർശന നിർദേശവുമായി മന്ത്രി ; ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകൾ ഉടൻ...

0
തിരുവനന്തപുരം: സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായുള്ള കെട്ടിട, വാഹന ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍...

നാലുവര്‍ഷ ബിരുദം : ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം ലക്ഷ്യമെന്ന് മന്ത്രി

0
തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ക്ക് ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം നല്‍കുക എന്ന സര്‍ക്കാര്‍ ലക്ഷ്യത്തിന്റെ...

മെഡിക്കല്‍ കോളേജിലെ ചികിത്സാപ്പിഴവില്‍ ഡോക്ടര്‍ക്കെതിരെ കേസെടുത്തു

0
കോഴിക്കോട്: മെഡിക്കല്‍ കോളേജിലെ ചികിത്സാപ്പിഴവില്‍ ഡോക്ടര്‍ക്കെതിരെ കേസെടുത്തു. നാല് വയസുകാരിക്ക് കൈവിരലിന്...