Tuesday, April 16, 2024 2:54 pm

ബാഡ്മിന്റണ്‍ താരത്തിന് കോവിഡ് 19 , ആശങ്ക പങ്കിട്ട് സെെനയും അശ്വിനി പൊന്നപ്പയും

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : തായ്‌വാന്‍ ബാഡ്മിന്റണ്‍ താരത്തിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശങ്ക പങ്കുവെച്ച് ഇന്ത്യന്‍ താരങ്ങള്‍. ലണ്ടന്‍ ഒളിംപിക്‌സില്‍ വെങ്കലമെഡല്‍ നേടിയ ഇന്ത്യന്‍ താരം സെെന നെഹ്‌വാളും ഡബിള്‍സ് താരം അശ്വിനി പൊന്നപ്പയുമാണ് ആശങ്ക പരസ്യമായി പ്രകടിപ്പിച്ചത്. ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പില്‍ ബെര്‍മിംങ്ഹാമില്‍ തായ്‌വാന്‍ ദേശീയ ടീമിനൊപ്പമുണ്ടായിരുന്ന റിസര്‍വ് താരത്തിനാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.

Lok Sabha Elections 2024 - Kerala

ഡെന്‍മാര്‍ക്കിന്റെ ബാഡ്മിന്റണ്‍ താരം എച്ച്.കെ വിറ്റിന്‍ഗസാണ് തായ്‌വാന്‍ മാധ്യമങ്ങളെ ഉദ്ധരിച്ച് സംഭവം ട്വീറ്റ് ചെയ്തത്. ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത തായ്‌വാന്‍ ദേശീയ ടീമിനൊപ്പം ഉണ്ടായിരുന്ന പത്തുവയസുള്ള കായിക വിദ്യാര്‍ഥിക്ക് കോവിഡ് സ്ഥിരീകരിച്ചെന്നാണ് വാര്‍ത്ത. ഇയാള്‍ ടീമില്‍ അംഗമല്ലെങ്കിലും പരിശീലനങ്ങളിലും മറ്റും പങ്കെടുക്കാറുണ്ട്.

തായ്‌വാന്‍ ടീമിനൊപ്പം ഫെബ്രുവരി 16-24 ദിവസങ്ങളില്‍ സ്‌പെയിനിലും ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് ഏഴ് വരെ ജര്‍മ്മനിയിലും മാര്‍ച്ച് എട്ട് മുതല്‍ 15 വരെ ബ്രിട്ടനിലും ഇയാള്‍ സഞ്ചരിച്ചിട്ടുണ്ട്. നാട്ടില്‍ തിരിച്ചെത്തിയ ശേഷം തലവേദനയും കണ്ണ് വേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് 19 സ്ഥിരീകരിച്ചതെന്ന് റിപ്പോര്‍ട്ട്. ഈ കൗമാര താരവുമായി നേരിട്ട് സമ്പര്‍ക്കത്തിലായിരുന്ന 33 പേരോട് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ആവശ്യപ്പെട്ടിടുണ്ട്.

സെെനയും ഡബിള്‍സ് താരം അശ്വിനി പൊന്നപ്പയുമാണ് ഈ വാര്‍ത്തയില്‍ ആശങ്ക രേഖപ്പെടുത്തി രംഗത്തെത്തിയത്. ഇരുവരും ട്വിറ്ററിലൂടെയായിരുന്നു പ്രതികരിച്ചത്. സൈനയും, കശ്യപും, അശ്വിനി പൊന്നപ്പയും അടക്കമുള്ള താരങ്ങള്‍ നേരത്തെ തന്നെ കൊറോണ ഭീതിക്കിടയിലും ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പ് നടത്താനുള്ള ബാഡ്മിന്റണ്‍ ലോക ഫെഡറേഷന്‍ തീരുമാനത്തിനെതിരെ രംഗത്തുവന്നിരുന്നു. താരങ്ങളുടെ ആരോഗ്യത്തേക്കാള്‍ ബാഡ്മിന്റണ്‍ ഫെഡറേഷന്‍ പണത്തിനാണ് മുന്‍തൂക്കം നല്‍കുന്നതെന്നായിരുന്നു സെെനയുടെ പരസ്യമായ ആരോപണം. ദേശീയ ബാഡ്മിന്റണ്‍ പരിശീലകന്‍ പുല്ലേല ഗോപിചന്ദും ബി.ഡബ്ല്യു.എഫ് തീരുമാനത്തെ വിമര്‍ശിച്ചിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കണ്‍സിലിയേഷന്‍ ഓഫീസര്‍മാരുടെ പാനല്‍ : അപേക്ഷ ക്ഷണിച്ചു

0
മലപ്പുറം: മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണത്തിനും ക്ഷേമത്തിനുമുള്ള നിയമം 2007 പ്രകാരം...

എറണാകുളത്ത് വോട്ടർ പട്ടികയിൽ ഗുരുതര പിഴവ് ; മരിച്ചവരും സ്ഥലംമാറിപ്പോയവരും പട്ടികയിൽ

0
കൊച്ചി: എറണാകുളം ജില്ലയിൽ വോട്ടർ പട്ടികയിൽ ഗുരുതര പിഴവ്. മരിച്ചുപോയവരും വീടുവിറ്റ്...

ജനം വെള്ളത്തിന് നെട്ടോട്ടമോടുമ്പോൾ പൈപ്പു പൊട്ടി പാഴാകുന്നത് ലിറ്റര്‍ കണക്കിന് വെള്ളം

0
റാന്നി : വേനലില്‍ കടുത്ത വരൾച്ചയിൽ ജനം വെള്ളത്തിന് നെട്ടോട്ട മോടുമ്പോൾ...

സ്‌കൂള്‍ ഉച്ചഭക്ഷണം : ഭക്ഷ്യ സുരക്ഷ ലൈസന്‍സ് ബാധകമാക്കേണ്ടെന്ന തീരുമാനം പിന്‍വലിക്കണം ; മുഖ്യമന്ത്രിക്ക്...

0
തിരുവനന്തപുരം : സംസ്ഥാനത്തെ സ്‌കൂള്‍ കുട്ടികള്‍ക്ക് നല്‍കുന്ന ഉച്ചഭക്ഷണത്തിന് ഭക്ഷ്യ സുരക്ഷ...