പ്രളയകാലത്ത് അനുവദിച്ച അധിക ഭക്ഷ്യധാന്യങ്ങളുടെ വിലയായി കേരളം 205.81 കോടി രൂപ അടയ്ക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: പ്രളയ സമയത്ത് കേരളത്തിനനുവദിച്ച അധിക അരിക്കായി 206 കോടി രൂപ നല്‍കണമെന്നാവശ്യപ്പെട്ട് കേരളത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ബില്‍ നല്‍കി. 2018-ല്‍ പ്രളയത്തിന്റെ ഭാഗമായി കേരളത്തിന് നല്‍കിയ അധിക ഭക്ഷ്യധാന്യത്തിന്റെ വിലയാണ് നല്‍കേണ്ടത്. പ്രളയ ദുരിതാശ്വാസത്തിന്റെ ഭാഗമായി 89540 ടണ്‍ അരിയാണ് കേന്ദ്രം കേരളത്തിന് അധികമായി അനുവദിച്ചത്. ഇതിന്റെ വിലയായി കേരളം 205.81 കോടി രൂപ അടയ്ക്കണമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി രാം വിലാസ് പാസ്വാന്‍ എളമരം കരീം എം.പി.യുടെ ചോദ്യത്തിന് രേഖാമൂലം മറുപടി നല്‍കി.

പ്രളയകാലത്തു എഫ്.സി.ഐ. മുഖേനയാണ് അധിക റേഷന്‍ അനുവദിച്ചത്. ഇതിന്റെ വിലയായ 205.81 കോടി രൂപ ലഭിക്കുന്നതിനായി എഫ്.സി.ഐ. ആഭ്യന്തര മന്ത്രാലയത്തിന് ബില്‍ കൈമാറി. അത് ആഭ്യന്തര മന്ത്രാലയം കേരളത്തിന് അയച്ചതായി പാസ്വാന്‍ അറിയിച്ചു. പ്രളയകാലത്ത് അനുവദിച്ച അധിക ഭക്ഷ്യ ധാന്യത്തിനടക്കമുള്ള തുക എഴുതിത്തള്ളില്ല എന്നും ഇത് കേരളം അടച്ചേ മതിയാകൂ എന്നുമുള്ള കേന്ദ്രത്തിന്റെ വാശി ദുരന്തമനുഭവിച്ച മനുഷ്യരോടുള്ള വെല്ലുവിളിയാണെന്ന് എളമരം കരീം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതി ഡോ. റാമിൻ്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി...

0
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ...

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...